കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഹന ഇറക്കുമതിയ്ക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു മാർക്ക് കാർണിയുടെ പ്രതികരണം.
അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് തീരുമാനിച്ച 25 ശതമാനം തീരുവ അടുത്ത ആഴ്ച്ച പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇത് കനേഡിയൻവാഹന വ്യവസായത്തിന് കനത്ത തിരിച്ചടി ഉണ്ടാക്കിയേക്കുമെന്നാണ് സൂചന. അമേരിക്കയുമായുള്ള ബന്ധം ട്രംപ് ശാശ്വതമായി മാറ്റിമറിച്ചെന്നും, ഭാവിയിൽ എന്തെങ്കിലും വ്യാപാര കരാറുകൾ ഉണ്ടായാലും ഈ വസ്തുത മാറില്ലെന്നും കാർണി വ്യക്തമാക്കി.
ട്രംപിന്റെ വാഹന താരിഫുകൾ ന്യായീകരിക്കാനാവാത്തതാണ്. അവ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോ താരിഫുകൾക്ക് കാനഡ പ്രതികാരം ചെയ്യുമെന്നും മാർക്ക് കാർണി പറഞ്ഞു. ട്രംപിന്റെ താരീഫ് പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കാർണി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉടൻ തന്നെ കാർണി ഒട്ടാവയിലേക്ക് മടങ്ങുകയും അമേരിക്കയുമായുളള വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് കാബിനറ്റ് അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 14 നാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം കാർണി കാനേഡിയൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.