മസൂദ് അസറിന് കവചം ഒരുക്കി ചൈന, താക്കീതുമായി അമേരിക്ക

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തവണയും യു.എന്നില്‍ പാസാക്കാനായില്ല. ഇത് നാലാം തവണയാണ് യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന എ വിഷയത്തില്‍ വിയോജിപ്പ് അറിയിക്കുന്നത്.

Updated: Mar 14, 2019, 06:49 PM IST
മസൂദ് അസറിന് കവചം ഒരുക്കി ചൈന, താക്കീതുമായി അമേരിക്ക

ന്യൂഡല്‍ഹി: പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തവണയും യു.എന്നില്‍ പാസാക്കാനായില്ല. ഇത് നാലാം തവണയാണ് യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന എ വിഷയത്തില്‍ വിയോജിപ്പ് അറിയിക്കുന്നത്.

ഇതിനു മുന്‍പ് മൂന്നു തവണ മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച്‌ സുരക്ഷാ കൗണ്‍സിലിന് മുന്‍പാകെ പ്രമേയം വന്നിരുന്നു. എന്നാല്‍ വീറ്റോ അധികാരം ഉപയോഗിച്ച്‌ ഇതെല്ലാം ചൈന തടയുകയായിരുന്നു. 

അതേസമയം, മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്ക, യു,കെ ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ചൈനയുടെ ഈ നിലപാടില്‍ നിരാശയുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. ഒപ്പം, യുഎന്നില്‍ പിന്തുണ നല്‍കിയ അംഗരാജ്യങ്ങളോടുള്ള നന്ദിയും അറിയിച്ചു.

എന്നാല്‍, ചൈനയുടെ നിലപാടില്‍ താക്കീതുമായി അമേരിക്ക രം​ഗത്തെത്തി. ചൈന മസൂദ് അസറിന് കവചം ഒരുക്കുകയാണെന്നും, വിലക്കപ്പെടേണ്ട തീവ്രവാദിയാണ് മസൂദെന്നും അമേരിക്ക ആരോപിച്ചു.  

ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്‌ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി എത്തുമ്ബോള്‍ . ഇതു നാലാം തവണയാണ് ചൈന ശക്തമായി തടസ്സവാദം ഉന്നയിക്കുന്നത്.
സ്ഥിരാംഗമായ ചൈനമുന്‍പ് 3 തവണ പ്രമേയം കൊണ്ടുവന്നപ്പോഴും വീറ്റോ ചെയ്യുകയായിരുന്നു. നടപടിയില്‍ ഇന്ത്യ നിരാശ അറിയിച്ചു.