ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ക്ഷണിച്ച് ചൈന

ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാന് വിമർശനം ഉണ്ടായതിന് പിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ആസിഫിന് ചൈനയിലേക്ക് ക്ഷണം. ഔദ്യോഗിക ചൈന സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി എത്തുന്നത്.

Last Updated : Sep 6, 2017, 07:43 PM IST
ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയെ ക്ഷണിച്ച് ചൈന

ബീജിങ്: ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാന് വിമർശനം ഉണ്ടായതിന് പിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ആസിഫിന് ചൈനയിലേക്ക് ക്ഷണം. ഔദ്യോഗിക ചൈന സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി എത്തുന്നത്.

ഈ മാസം എട്ടാം തീയതി മുഹമ്മദ് ആസിഫ് ചൈനയിലെത്തുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ജങ് ഷുമാങ് പറഞ്ഞത്. 

ബ്രിക്സ് ഉച്ചകോടിയ്ക്ക് ശേഷമുള്ള പാക്കിസ്ഥാന്റെ ചൈന സന്ദർ ശനത്തിനെ കരുതലോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. പാക്കിസ്ഥാൻ ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, താലിബാൻ തുടങ്ങിയവയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു ഭീകരവാദത്തിനെതിരായ പ്രമേയം ബ്രിക്സ് ഉച്ചകോടിയിൽ പാസാക്കിയിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര പ്രവർത്തനങ്ങൾ ഏറുകയാണെന്ന വിമർശനവും ബ്രിക്സിൽ ചർച്ച ചെയ്തിരുന്നു.

ചൈനയുടെ ശക്തമായ പങ്കാളിയാണ് പാക്കിസ്ഥാനെന്നും, ആ ബന്ധം അതെ രീതിയിൽത്തന്നെ കൊണ്ടുപോകാനാണ് തീരുമാനമെന്നും ജങ് ഷുമാങ് സൂചിപ്പിച്ചു. അന്താരാഷ്‌ട്ര, പ്രാദേശിക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമെന്ന ചൈനീസ് വക്താവിന്റെ പ്രസ്താവന, ബ്രിക്സിൽ പാക്കിസ്ഥാനെതിരെ ഉണ്ടായ വിമർശങ്ങളെക്കുറിച്ചു ചർച്ചകളുണ്ടാകുമെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

More Stories

Trending News