ബിസിനസ് ദുരുപയോഗം ചെയ്യുന്ന ഏറ്റവും മികച്ച രാജ്യം ചൈനയെന്ന്‍ ഡൊണാള്‍ഡ് ട്രംപ്

ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. ബിസിനസ് ദുരുപയോഗം ചെയ്യുന്ന ഏറ്റവും മികച്ച രാജ്യം ചൈനയെന്ന്‍ ട്രംപ്.  പിറ്റ്‌സ്ബര്‍ഗില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ചൈനയെ രൂക്ഷമായി വിമര്‍ശിച്ചത്.ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയും, അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ അവരുടെ രാജ്യത്ത് കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ വിലയ്ക്ക് മറിച്ച് വിറ്റ് അവിടെ ബിസിനസ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആരോപ്പിച്ചു. 

Last Updated : Jun 12, 2016, 03:34 PM IST
ബിസിനസ് ദുരുപയോഗം ചെയ്യുന്ന ഏറ്റവും മികച്ച രാജ്യം ചൈനയെന്ന്‍ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. ബിസിനസ് ദുരുപയോഗം ചെയ്യുന്ന ഏറ്റവും മികച്ച രാജ്യം ചൈനയെന്ന്‍ ട്രംപ്.  പിറ്റ്‌സ്ബര്‍ഗില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ചൈനയെ രൂക്ഷമായി വിമര്‍ശിച്ചത്.ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയും, അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ അവരുടെ രാജ്യത്ത് കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ വിലയ്ക്ക് മറിച്ച് വിറ്റ് അവിടെ ബിസിനസ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആരോപ്പിച്ചു. 

ഏറ്റവും വലിയതും മികച്ച രീതിയിലും ബിസിനസ് ദുരുപയോഗം ചെയ്യാന്‍ കഴിവുള്ള രാജ്യമാണ് ചൈന. മെക്‌സികോയും ചൈനയുടെ തന്നെ ചെറുപതിപ്പാണെന്നും  ട്രംപ് പറഞ്ഞു. കൂടാതെ ജപ്പാന്‍, ജര്‍മ്മന്‍, സൗദി, ഇറാന്‍ എന്നീ രാജ്യങ്ങളെയും വിമര്‍ശിച്ചു. സ്വതന്ത്ര വ്യാപാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പക്ഷേ അത് സത്യസന്ധമായിരിക്കണം. 

ചൈന അവരുടെ സ്റ്റീല്‍ ഉത്പന്നങ്ങള്‍ ഭീമമായ തോതില്‍ ഇവിടെക്കൊണ്ടുവന്ന് വില്‍ക്കേണ്ടതില്ല. നന്നായി ബിസിനസ് ചെയ്താല്‍ നമ്മള്‍ അവര്‍ക്ക് നികുതി ചുമത്തില്ല. അവര്‍ നമ്മള്‍ക്ക് നികുതി ചുമത്തുന്നുണ്ട്. ചൈന ഒബായെ ബഹുമാനമിക്കുന്നില്ലെന്നും കുശാഗ്രബുദ്ധിക്കാരിയായ ഹിലരിയിലും അവര്‍ക്ക് വിശ്വാസമില്ലെന്നും ട്രംപ് പറഞ്ഞു.

Trending News