ലോകത്ത് വർദ്ധിച്ചുവരുന്ന സാങ്കേതിക വികസനം ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധക്കളത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ യുദ്ധക്കളത്തേക്കാൾ കൂടുതൽ സൈബർ സ്പേസിലാണ് (Cyberspace) യുദ്ധം നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസ് സ്ഥാപനത്തിന്റെ വെളിപ്പെടുത്തൽ


ഐടി വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ യുദ്ധത്തിൽ രാജ്യങ്ങളുടെ ആയുധങ്ങൾ മാൽവെയറുകളാണ് (Malware). മറുവശത്ത്, ഹാക്കർമാരും സൈബർ സുരക്ഷാ വിദഗ്ധരും ഈ യുദ്ധത്തിന്റെ യോദ്ധാക്കളാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് കഴിയുന്നത്ര ഡാറ്റ മോഷ്ടിക്കുക എന്നതാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യം. 


Also Read: Gas Pipe Line പൊട്ടിത്തെറിച്ച് ചൈനയിൽ 12 പേർ മരിച്ചു, 138 പേർക്ക് പരിക്ക്


യുഎസ് ആസ്ഥാനമായുള്ള ഒരു സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചൈന (China) ഇക്കാര്യത്തിൽ മുൻപന്തിയിലാണ് എന്നാണ്. അവർ ശത്രുരാജ്യങ്ങളിൽ സൈബർ ആക്രമണം (Cyber Attack) നടത്തുകയാണ്. ഇതോടൊപ്പം തങ്ങളുടെ  സൗഹൃദ രാജ്യങ്ങളുടെ ഡാറ്റ മോഷ്ടിച്ച് അവരെയും തളർത്താൻ ശ്രമിക്കുകയാണ്.


ചൈന സൈബർ ആക്രമണം നടത്തുന്നു


ലോകത്തിലെ ഏറ്റവും വലിയ എന്റർപ്രൈസ് സെക്യൂരിറ്റി ഇന്റലിജൻസ് 'Recorded Future' വ്യാഴാഴ്ച ഈ സൈബർ ചാരപ്രവർത്തനം വെളിപ്പെടുത്തിയിരിക്കുകയാണ്. ചൈന സ്പോൺസർ ചെയ്യുന്ന ഹാക്കർമാർ ഇന്ത്യൻ പ്രതിരോധ ഗവേഷണത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടാൻ നിരന്തരം ശ്രമിക്കുന്നതായി സംഘടന അറിയിച്ചു. 


Also Read: New Coronavirus : വവ്വാലുകളിൽ പുതിയതരം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ


റിപ്പോർട്ടിൽ ചൈനയുമായി (China) ബന്ധപ്പെട്ട RedFoxtrot എന്ന സംഘടന സൈബർ ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. RedFoxtrot 2014 മുതൽ ഇന്ത്യയിൽ സജീവമാണെന്നും എയ്‌റോസ്‌പേസ്, പ്രതിരോധം, സർക്കാർ, ടെലികോം, ഖനനം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിടുന്നതായും (Cyber Attack) റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


സൈബർ ആക്രമണത്തിലൂടെ ചൈന തങ്ങളുടെ അയൽരാജ്യങ്ങളിലും അവർ എന്താണ് ചെയ്യുന്നതെന്ന് നോക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അവരുടെ  അതിർത്തിയോട് ചേർന്നുള്ള എല്ലാ രാജ്യങ്ങളും അവരുടെ നിരീക്ഷണത്തിലാണ്. അവർ അവരുടെ ശത്രുക്കളോടൊപ്പം മിത്രങ്ങളെയും സൈബർ ആക്രമണം (Cyber Attack) നടത്താൻ ശ്രമിക്കുന്നുണ്ട്. 


Also Read: CoronaVac COVID-19 Vaccine : മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ കൊറോണവാക് കോവിഡ് 19 വാക്‌സിന് അനുമതി നൽകി ചൈന


ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലും ചൈന സമാനമായ സൈബർ ആക്രമണം നടത്തുന്നുണ്ട്. സൈബർ ആക്രമണത്തിന്റെ (Cyber Attack) ഈ കളിയിൽ അവര് തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമായ പാകിസ്ഥാനെ പോലും മാറ്റി നിർത്തുന്നില്ല.


PLA യുടെ യൂണിറ്റ് 69010 ചൈനയോട് (China) ചേർന്നുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ മോഷ്ടിക്കുന്നതിലും പാക്കിസ്ഥാന്റെ കമ്പ്യൂട്ടർ ശൃംഖലയിലേക്ക് കടന്ന് ഡാറ്റ മോഷ്ടിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നു.   മാത്രമല്ല RedFoxtrot മറ്റാരുമല്ലെന്നും ചൈന സ്‌പോൺസർ ചെയ്യുന്ന ഒരു ഹാക്കേഴ്‌സ് ഗ്രൂപ്പാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.   ഇതിനെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഹാക്കിംഗ്, സൈബർ ആക്രമണങ്ങൾക്കായി PLA യുടെ പ്രത്യേക യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. 


Also Read: SBI Alert: പ്രതിമാസം 10000 രൂപ വരുമാനം, ഇന്നുതന്നെ Annuity Scheme ൽ നിക്ഷേപിക്കുക 


ചൈനയുടെ സൈബർ ആക്രമണം രഹസ്യാത്മകമാണ്


Recorded Future ന്റെ സിഇഒ Christopher Ahlberg പറയുന്നതനുസരിച്ച് PLA യുടെ സമീപകാല പ്രവർത്തനങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു ബ്ലാക്ക് ബോക്സ് പോലെയായിരുന്നുവെന്നാണ്.  ഇത് എളുപ്പത്തിൽ ഡീകോഡ് ചെയ്യാൻ കഴിയില്ല. തന്റെ പ്രവർത്തനങ്ങളിൽ അവർ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നു. 


ഇക്കാരണത്താൽ അവരുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭീഷണിയെക്കുറിച്ചും ശരിയായ വിവരങ്ങൾ ലഭ്യമല്ല. അത്തരമൊരു സാഹചര്യത്തിൽ, എല്ലാ രാജ്യങ്ങളിലെയും സർക്കാരുകൾ ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും അവരുടെ സുരക്ഷ ശക്തിപ്പെടുത്തുകയും വേണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.