)
അമേരിക്കയിൽ വിസ നിയന്ത്രണങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ കെ വിസ അവതരിപ്പിച്ച് ചൈന. ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം ലക്ഷ്യം വച്ചാണ് ചൈനയുടെ നീക്കം.ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദേശ പ്രൊഫഷണലുകളെ ലക്ഷ്യം വച്ച് ഓഗസ്റ്റിലാണ് ചൈന ആദ്യമായി കെ വിസ പ്രഖ്യാപിച്ചത്. ബുധനാഴ്ച പ്രാബല്യത്തിൽ വന്ന കെ വിസക്ക് ചൈനയിൽ മോശം പ്രതികരണമാണ് ലഭിച്ചത്. ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ 19% ത്തോട് അടുത്ത് നിൽക്കുന്നു. കൂടാതെ 12.2 ദശലക്ഷം പുതിയ കോളജ് ബിരുദധാരികൾ ജോലികൾക്കായി കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലേത്. ഈ സാഹചര്യത്തിൽ വിദേശ പൌരൻമാർക്ക് രാജ്യത്ത് അവസരം നൽകുന്ന ചൈനയുടെ തീരുമാനത്തോട് യുവജനങ്ങൾ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുന്നു.
കെ വിസയുടെ സവിശേഷതകൾ
തൊഴിലുടമയുടെയോ, സ്ഥാപനത്തിൻ്റെയോ ക്ഷണം ഇല്ലാതെ, കുറഞ്ഞ ഡോക്യുമെൻ്റേഷൻ പ്രക്രിയയിലൂടെ കെ വിസ അപേക്ഷകർക്ക് ലഭിക്കും.എൻട്രികളുടെ എണ്ണവും, താമസ കാലയളവും പരിമിതപ്പെടുത്തുന്ന പരമ്പരാഗത വിസകളിൽ നിന്ന് വ്യത്യസ്തമായി, വിപുലീകൃത സാധുത കാലയളവുകളുള്ള ഒന്നിലധികം എൻട്രികൾ കെ വിസ അനുവദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.