ബീജിങ്: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് ചൈന. ഇന്ത്യ പാകിസ്ഥാൻ ബന്ധം കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷ സാഹചര്യങ്ങളിൽ ചൈന ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ പാകിസ്ഥാനെ പൂർണമായും പിന്തുണയ്ക്കാത്ത നടപടിയാണ് നിലവിൽ ചൈന സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ചൈന നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ALSO READ: സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി, നാളെ യോഗം ചേരും; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
''ഇന്ന് ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നു. നിലവിലെ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ചൈന എല്ലാത്തരം ഭീകര പ്രവർത്തനങ്ങളെയും എതിർക്കുന്നു. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് മുൻഗണന നൽകാനും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കാനും ശാന്തതയും സംയമനവും പാലിക്കാനും അഭ്യർഥിക്കുന്നു. പാകിസ്ഥാനും ഇന്ത്യയും അയൽക്കാരാണ്. ഇരുവരും ചൈനയുടെയും അയൽക്കാരാണ്.'' ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









