)
കിഴക്കൻ കടൽത്തീരത്ത് ചൈന രഹസ്യമായി സൈനിക സൌകര്യങ്ങൾ ശക്തിപ്പെടുത്തുന്നു. വികസിപ്പിച്ച നാവിക ബെർത്തുകളും, നിർമ്മാണത്തിലുള്ള കൂറ്റൻ വ്യോമതാവളങ്ങളും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ഭാവിയിൽ തായ്വാൻ അക്രമിക്കാൻ വേണ്ടി ഷി ജിൻപെങ് ഒരുങ്ങുകയാണെന്നാണ് വിദഗിധർ അഭിപ്രായപ്പെടുന്നത്. വലിയ യുദ്ധക്കപ്പലുകൾക്കും, വ്യോമതാവളങ്ങൾക്കും വേണ്ടി പുതിയ ബെർത്തുകളുടെ നിർമ്മാണം വെളിപ്പെടുത്തുന്നതാണ് ഉപഗ്രഹ ചിത്രങ്ങൾ. തായ്വാനിൽ സമീപകാലത്ത് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നു.
അടിസ്ഥാന ഇന്ധന മേഖല
വടക്കൻ തീരദേശ നഗരമായ വാൻഷൗവിനടുത്തുള്ള യുക്വിംഗ് ഗൾഫിൽ പുതുതായി നിർമ്മിച്ച നാവിക കേന്ദ്രം ഏറെ ശ്രദ്ധേയമാണ്. ഒരു മൈലിലധികം നീളമുള്ള ഈ ബർത്തിന് വലിയ കപ്പലുകളെ ഡോക്ക് ചെയ്യാൻ സാധിക്കും. ടാങ്ക് ട്രാൻസ്പോർട്ടറുകൾ, ലാൻഡിംഗ് ക്രാഫ്റ്റുകൾ, ടാങ്കറുകൾ, കോസ്റ്റ് ഗാർഡ് കട്ടറുകൾ എന്നിവയുൾപ്പെടെ കുറഞ്ഞത് 20 കപ്പലുകളെങ്കിലും പുതിയ ബർത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
കോംബാറ്റ് ഹെലികോപ്റ്റർ വിന്യാസം
ഫുജിയാൻ പ്രവിശ്യയിൽ ആക്രമണ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നതിനായി ചൈന താവളം സ്ഥാപിച്ചിട്ടുണ്ട്. തായ്വാൻ കടലിടുക്കിന് നേരെ കുറുകെ സ്ഥിതി ചെയ്യുന്ന ഈ താവളം, തായ്വാനിലെ പ്രധാന ദ്വീപിലേക്കും സമീപത്തുള്ള പുറം ദ്വീപുകളിലേക്കും സൈനിക നീക്കം സുഗമമാക്കും.
കിഴക്കൻ ചൈനയിലെ ഒന്നിലധികം വ്യോമതാവളങ്ങളിലെ വിപുലീകരണം ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. തായ്വാനിലെ ചൈനയുടെ പ്രവർത്തനങ്ങൾക്ക് തന്ത്രപരമായ പ്രാധാന്യമുള്ള രണ്ട് സ്ഥലം ഇതിൽ ഉൾപ്പെടുന്നു. ഒന്ന് സിയാമെനിനടുത്തും മറ്റൊന്ന് ഫുഷൗവിന് സമീപവുമാണ്.
തായ്വാനിലെ കിൻമെൻ ദ്വീപിൽ നിന്ന് കുറഞ്ഞത് അഞ്ച് കിലോമീറ്റർ അകലെയുള്ള ധാദെങ് ദ്വീപിലാണ് സിയാമെൻ ജിയാംഗൻ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും നിർമ്മാണത്തിലുള്ളത്.
തായ്വാനിനടുത്തുള്ള വ്യോമ-സമുദ്ര പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ കഴിവുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് സൂചന. വലിയ നാവിക ബെർത്ത്, നൂതന വ്യോമതാവളങ്ങൾ, ഹെലികോപ്റ്റർ താവളങ്ങൾ എന്നിവയുടെ സംയോജിത സാന്നിധ്യം ബെയ്ജിംഗിന്റെ പ്രവർത്തന വ്യാപ്തിയും ദ്രുത വിന്യാസ ശേഷിയും വർദ്ധിപ്പിക്കുന്നു. ഇത് തായ്വാനിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷ