കൊറോണ: ചൈന അതിജീവനത്തിന്‍റെ പുതിയ വഴി തുറക്കുമോ?

കൊറോണ അന്താരാഷ്ട്ര തലത്തിൽ ഭീതി വിതച്ചിരിക്കുകയാണ്. ലോകം ചൈനയ്ക്കും അമേരിക്കയ്ക്കും കീഴിൽ രണ്ടായി വിഭജിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയുണ്ടായ കൊറോണ ചൈനയ്ക്ക് വെല്ലുവിളി തന്നെയാണ്. 

Updated: Feb 14, 2020, 06:50 PM IST
കൊറോണ: ചൈന അതിജീവനത്തിന്‍റെ പുതിയ വഴി തുറക്കുമോ?

കൊറോണ അന്താരാഷ്ട്ര തലത്തിൽ ഭീതി വിതച്ചിരിക്കുകയാണ്. ലോകം ചൈനയ്ക്കും അമേരിക്കയ്ക്കും കീഴിൽ രണ്ടായി വിഭജിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയുണ്ടായ കൊറോണ ചൈനയ്ക്ക് വെല്ലുവിളി തന്നെയാണ്. 

നിലവിൽ ഇരുമ്പ് മറയ്ക്കുള്ളിലെ ചൈന സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ പോലും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അന്യമാണ്. എത്ര മാത്രം സത്യമാണ് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് എന്നതിൽ സംശയം ഉണ്ട്. 

പ്രത്യേകിച്ചും ചൈന തന്നെ അമേരിക്ക തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപണം ഉയർത്തുമ്പോൾ അതി ജീവനത്തിന്റെ സന്ദേശമാണ് ചൈന ലോകത്തിന് നൽകാൻ ശ്രമിക്കുന്നത്. 

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ മടക്കി ക്കൊണ്ട് വരുന്നതിന് ഇന്ത്യക്ക് കഴിഞ്ഞു.ഇന്ത്യ ചൈന ബന്ധം അത്ര മികച്ച തല്ലായിരുന്നിട്ട് കൂടി ഇന്ത്യക്ക് വേണ്ട സഹായം ചൈന ചെയ്തു. 

ചൈനയെ സംബന്ധിച്ചടുത്തോളം ഈ വെല്ലുവിളിയെ അതിജീവിച്ചേ മതിയാകൂ. കൊറോണ എന്ന വെല്ലുവിളിയെ മറികടന്ന് ചൈനയ്ക്ക് കുതിച്ചേ മതിയാകൂ.

അന്താരാഷ്ട്ര തലത്തിൽ ചൈന ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ചൈന പോരാട്ടത്തിലാണ് കൊറോണയെ പ്രതിരോധിക്കുന്നതിലൂടെ ചൈന തങ്ങളുടെ തന്നെ അന്താരാഷ്ട്ര തലത്തിലെ സ്ഥാനം വീണ്ടെടുക്കാനുള്ള നീക്കം നടത്തും. 

കൊറോണയെ പ്രതിരോധിക്കുക എന്നതിനായി ചൈന എന്തും ചെയ്യും. ചൈനയ്ക്ക് പോരാടിയേ പറ്റൂ. കൊറോണയെ മറികടന്ന് മുന്നേറിയേ പറ്റൂ.