പ്രീതി പിടിച്ചു പറ്റാൻ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നു

താരത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ആരാധകർ എത്തിയെങ്കിലും അദ്ദേഹത്തെ എതിർത്തുകൊണ്ടും നിരവധി കമന്റുകൾ എത്തിയിരുന്നു.    

Last Updated : May 22, 2020, 09:56 AM IST
പ്രീതി പിടിച്ചു പറ്റാൻ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നു

ന്യുഡൽഹി:  വുഹാനിൽ നിന്നും ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്ന കോറോണ കാരണം തങ്ങൾക്ക് നഷ്ടപ്പെട്ട പ്രീതി പിടിച്ചുപറ്റാൻ കടുത്ത ശ്രമങ്ങളിലാണ് ചൈന എന്നാണ് റിപ്പോർട്ട്. 

അതിനായി സാംസ്കാരിക കലാകാരന്മാരെ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്.  ലോകം മുഴുവനും ആരാധകരുള്ള താരമാണ് ജാക്കി ചാൻ.  അദ്ദേഹത്തെയും ചൈന ഉപയോഗിക്കുകയാണ്.  അതിന്റെ തെളിവാണ് കോറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്.  പക്ഷേ ആളുകളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. 

Also read: ലോകത്താകെ കോറോണ ബാധിതർ 52 ലക്ഷത്തിലേക്ക് അടുക്കുന്നു

ഇന്ത്യക്കാരോടുള്ള തന്റെ സ്നേഹവും കോറോണ പോരാട്ടത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയും നൽകികൊണ്ട് അദ്ദേഹം അടുത്തിടെ ഒരു വീഡിയോ ഇറക്കിയിരുന്നു.  ഈ സന്ദേശം ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വീഡോംഗ് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.  

 

 

Also read: വിപണിയിൽ റെക്കോർഡിട്ട് ജൻ ഔഷധി കുതിക്കുന്നു

നീലനിറത്തിലുള്ള ജാക്കറ്റ് ധരിച്ചെത്തിയ ജാക്കി ചാൻ നമസ്തേ പറഞ്ഞാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്.  താരത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ആരാധകർ എത്തിയെങ്കിലും അദ്ദേഹത്തെ എതിർത്തുകൊണ്ടും നിരവധി കമന്റുകൾ എത്തിയിരുന്നു.  

അനുകമ്പയും പരിചരണവും പ്രവർത്തങ്ങളിൽ ആണ് കാണിക്കേണ്ടതെന്ന് ചിലർ കമന്റിട്ടപ്പോൾ ഇത് ചൈനയുടെ നടകമാണെന്നും ചിലർ കമന്റിട്ടു. ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ചൈനയ്ക്ക് എതിരെ നിൽക്കുമ്പോൾ പ്രീതി പിടിച്ചുപറ്റാനുള്ള ചൈനയുടെ നമ്പർ ആണിതെന്നും ആളുകൾ പറയുന്നുണ്ട്.  

Trending News