ഒറ്റ രാത്രി കൊണ്ട് ഓണ്‍ലൈന്‍ സെന്‍സേഷനായി മാറിയ 'നാടോടി‍'

2002ല്‍ തന്‍റെ ഫ്ലാറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഷെന്‍ അന്ന് മുതല്‍ തെരുവോരങ്ങളിലാണ് താമസിക്കുന്നത്. 

Last Updated : Mar 23, 2019, 01:12 PM IST
ഒറ്റ രാത്രി കൊണ്ട് ഓണ്‍ലൈന്‍ സെന്‍സേഷനായി മാറിയ 'നാടോടി‍'

റ്റ രാത്രി കൊണ്ട് ഓണ്‍ലൈന്‍ സെന്‍സേഷനായി മാറിയ 'തെരുവ് മനുഷ്യ'നാണ് ഷെന്‍ വെ. 

തെരുവിലെ ചപ്പുചവറുകളുടെ ഇടയിലാണ് താമസമെങ്കിലും ഷെന്‍ ഒരു പണ്ഡിതനാണ്. ആ പാണ്ഡിത്യമാണ് ഒറ്റ രാത്രികൊണ്ട്‌ ഷെനിനെ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ താരമാക്കിയതും.

ചൈനീസ് പൗരാണിക സാഹിത്യ കൃതിയായ അനലെക്റ്റ്സ് ഓഫ് കണ്‍ഫ്യൂഷ്യസിനെ വിമര്‍ശിച്ചതോടെയാണ് ഷെന്‍ താരമായി മാറിയത്. 

ചൈനീസ് സമൂഹ മാധ്യമ ആപ്പായ വീബോയില്‍ ബുധനാഴ്ച പങ്കുവച്ച വെയുടെ വീഡിയോ ഇതുവരെ കണ്ടത് 14 മില്ല്യണിലധികം ആളുകളാണ്. 

എന്നാല്‍, തനിക്ക് ലഭിക്കുന്ന പ്രീതിയും പ്രശംസയുമൊന്നും ഷെനിനെ ബാധിക്കുന്ന കാര്യങ്ങളെ അല്ല. 

തന്നോട് കാണിക്കുന്ന കരുതല്‍ സത്യസന്ധമാണെങ്കില്‍ കൂടുതല്‍ വായന ശീലമാക്കണം എന്നാണ് തനിക്ക് ചുറ്റും കൂടുന്നവരോട് ഷെന്‍ പറയാറുള്ളത്.  

2002ല്‍ തന്‍റെ ഫ്ലാറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഷെന്‍ അന്ന് മുതല്‍ തെരുവോരങ്ങളിലാണ് താമസിക്കുന്നത്.

ചെറുപ്പത്തില്‍ ബുക്കുകള്‍ വാങ്ങാന്‍ സാമ്പത്തികമില്ലാതിരുന്ന ഷെന്‍ ചപ്പുചവറുകള്‍ പെറുക്കി വില്‍ക്കുമായിരുന്നു. സുഹുയ് ജില്ലയിലെ ഓഡിറ്റ് ബ്യൂറോയില്‍ ജോലി ലഭിച്ചതിന് ശേഷവും ഷെന്‍ ഇത് തുടര്‍ന്നു. 

ഇതോടെ ഷെനിന് മാനസിക രോഗമാണെന്ന് ചൂണ്ടികാണിച്ച് മാനേജര്‍ ഷെനിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 

നിലവില്‍ ഇതേ ഓഫീസിലെ ജീവനക്കാരനാണ് ഷെന്‍. എന്നാല്‍, അസുഖബാധിതനാണെന്ന കാരണം കാണിച്ച് 1993 മുതല്‍ ലീവിലാണ്.

ഏകദേശം 20,000 രൂപയോളം ഇപ്പോഴും ജോലിയുടെ പേരില്‍ ഷെനിന് ലഭിക്കുന്നുണ്ട്. 

ഭ്രാന്താണെന്ന് ചൂണ്ടിക്കാട്ടി രണ്ടു തവണ ഷെനിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് വിട്ടയച്ചു. 

ഒരു സഹോദരനും രണ്ടു സഹോദരിമാരുമുള്ള ഈ അന്‍പത്തിരണ്ടുകാരന്‍ അവരുമായി യാതൊരു ബന്ധവും നിലനിര്‍ത്തിയിട്ടില്ല. 

 

 

 

 

Trending News