close

News WrapGet Handpicked Stories from our editors directly to your mailbox

അന്ന് സഹോദരിയെ ചുംബിച്ചു, ഇന്ന് അമ്മ!!

ആദ്യമെതിര്‍ത്തെങ്കിലും പിന്നീട് അമ്മ ഇതിന് സമ്മതിക്കുകയും ഇരുവരും ചുംബിക്കുകയും ചെയ്തു. 

Sneha Aniyan | Updated: May 19, 2019, 02:15 PM IST
അന്ന് സഹോദരിയെ ചുംബിച്ചു, ഇന്ന് അമ്മ!!

പ്രാങ്ക് വീഡിയോകളിലൂടെ ഇന്‍റര്‍നെറ്റില്‍ ഏറെ പ്രശസ്തനായി മാറിയ താരമാണ് ക്രിസ് മോണ്‍റോ. യൂട്യൂബിലെ PrankInvasion എന്ന ചാനലിലാണ് ക്രിസ് പ്രാങ്ക് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നത്. 

ഏപ്രിലില്‍ ക്രിസ് യൂട്യൂബില്‍ പങ്കുവച്ച പ്രാങ്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹാക്ക് ചെയ്യപ്പെട്ട തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തിരികെയെത്തിയപ്പോള്‍ ക്രിസ് പോസ്റ്റ്‌ ചെയ്ത വീഡിയോയായിരുന്നു അത്. 

സ്വന്തം സഹോദരിയെ ചുംബിക്കുന്ന വീഡിയോയാണ് ആരാധകരെ ഞെട്ടിക്കാനായി ക്രിസ് അന്ന് പങ്കുവച്ചത്. ''എന്‍റെ യഥാര്‍ത്ഥ സഹോദരിയെ ചുംബിക്കുന്നു‍'' എന്ന അടിക്കുറിപ്പോടെയാണ് ക്രിസ് വീഡിയോ പങ്കു വെച്ചത്.

ഇപ്പോഴിതാ, സമാനമായ രീതിയില്‍ തന്നെ അമ്മയെയും ചുംബിച്ചിരിക്കുകയാണ് ക്രിസ്. തന്‍റെ പ്രാങ്ക് വീഡിയോയുടെ ഭാഗമാകാന്‍ അമ്മയെ നിര്‍ബന്ധിച്ച ക്രിസ് വീഡിയോ വൈറലാകുമെന്ന് അവര്‍ക്ക് വാക്ക് നല്‍കുകയും ചെയ്തു. 

ഇരുവരും ചേര്‍ന്ന് സ്റ്റോണ്‍, പേപ്പര്‍, സിസര്‍ കളിക്കുകയും കളിയില്‍ ക്രിസ് ജയിക്കുകയും ചെയ്തു. തോറ്റയാള്‍ ജയിച്ചയാള്‍ പറയുന്നത് അനുസരിക്കണമെന്നാണല്ലോ ചട്ടം. അങ്ങനെയാണ് ക്രിസ് കാര്യം അവതരിപ്പിച്ചത്. 

ആദ്യമെതിര്‍ത്തെങ്കിലും പിന്നീട് അമ്മ ഇതിന് സമ്മതിക്കുകയും ഇരുവരും ചുംബിക്കുകയും ചെയ്തു. 

എന്നാല്‍, ക്രിസ് വിചാരിച്ച സ്വീകാര്യത വീഡിയോയ്ക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം. പോസ്റ്റ്‌ ചെയ്ത് 10 ദിവസം പിന്നിട്ടിട്ടും ഒരു മില്ല്യന്‍  പോലും വ്യൂസ് ക്രിസിന്‍റെ വീഡിയോയ്ക്ക്  നേടാനായില്ല. 

എന്നാല്‍, സഹോദരിയെ ചുംബിക്കുന്ന ക്രിസിന്‍റെ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും 2 മില്ല്യണിലധികം വ്യൂവേഴ്സിനെ വളരെ വേഗം സ്വന്തമാക്കുകയും ചെയ്തു. 

എന്നാല്‍, ക്രിസിന്‍റെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അര്‍ഥ സഹോദരിയായിരുന്ന കാറ്റ്ലിനെ ചുംബിച്ചതിനു തന്നെ ക്രിസ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 

അപ്പോള്‍ പിന്നെ അമ്മയെ ചുംബിച്ചാലുള്ള കാര്യം പറയണോ?