ലൈംഗിക ബന്ധത്തിനിടെ കട്ടിലൊടിച്ചു, നഷ്ടപരിഹാരത്തിന് അമ്മ കോടതിയില്‍!!

കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്‍റെ കാലൊടിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ പരാതിയുമായി അമ്മ കോടതിയില്‍!!

Sheeba George | Updated: Nov 2, 2019, 03:49 PM IST
ലൈംഗിക ബന്ധത്തിനിടെ കട്ടിലൊടിച്ചു, നഷ്ടപരിഹാരത്തിന് അമ്മ കോടതിയില്‍!!

സിഡ്നി: കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ കട്ടിലിന്‍റെ കാലൊടിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ പരാതിയുമായി അമ്മ കോടതിയില്‍!!

തന്‍റെ വീട്ടിലെ ഉപകരണം നശിപ്പിച്ച മകള്‍ തനിക്ക് 1600 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. സിഡ്നിയിലാണ് സംഭവം.

ആസ്ട്രേലിയ നിക്കോള്‍ എന്ന സ്ത്രീയാണ് മകള്‍ റിയാണനെതിരെ രംഗത്തെത്തിയത്. മകള്‍ തനിക്ക് 1600 പൗണ്ട്(1.45 ലക്ഷം രൂപ) നല്‍കണമെന്നാണ് നിക്കോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിക്കോള്‍ ഈ ആവശ്യവുമായി സമീപിച്ചത് യഥാര്‍ത്ഥ 'കോടതി'യേയല്ല. 'ട്രയല്‍ ബൈ കൈല്‍' എന്ന പേരില്‍ കൈല്‍ സാന്‍ഡിലാന്‍ഡ്‌സ് എന്ന റേഡിയോ ജോക്കി നടത്തുന്ന റിയാലിറ്റി ഷോയെ ആണ്. 

സംഭവം നടക്കുമ്പോള്‍ നിക്കോള്‍ വീട്ടിലില്ലായിരുന്നു. തന്‍റെ പാര്‍ട്ണറുമൊത്ത് ദൂരയാത്ര പോയിരിക്കുകയായിരുന്നു അവര്‍. ആ സമയം വീട് നോക്കാന്‍ നിക്കോള്‍ മകള്‍ റിയാണനെ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ പോയി വരുന്നത് വരെ വീട് സൂക്ഷിക്കണമെന്നും അതുവരെ തന്‍റെ വിശാലമായ കിടപ്പറ റിയാണന് ഉപയോഗിക്കാമെന്നും നിക്കോള്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ ഇല്ലാതിരുന്ന സമയത്ത് കാമുകനുമായി വീട്ടില്‍, ഏറെ വിലപിടിപ്പുള്ള തന്‍റെ കിടക്കയില്‍ വച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്, തന്‍റെ കട്ടിലും തകര്‍ത്ത ശേഷം യാതൊരു കുറ്റബോധവും മകള്‍ കാണിക്കാത്തതിലാണ് നിക്കോളിന് പരാതി!! നിക്കോളിന്‍റെ മകള്‍ താരതമ്യേന ശരീരഭാരം കൂടിയ പെണ്‍കുട്ടിയാണ് എന്നതാണ് മറ്റൊരു വസ്തുത.

അമ്മയുടെയും മകളുടെയും തര്‍ക്കം കേട്ട 'ജഡ്ജി' കൈല്‍, കാമുകനുമായി ബന്ധപ്പെടാന്‍ റിയാണയ്ക്ക് സ്വന്തം കട്ടില്‍ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് അവള്‍ നല്‍കിയത്. തന്‍റെ 
തന്‍റെ സ്വന്തം കട്ടിലില്‍ മറ്റ് ചില സുഹൃത്തുക്കള്‍ ഇരിക്കുകയായിരുന്നുവെന്നും, ആ അസൗകര്യം മൂലമാണ് അമ്മയുടെ കട്ടില്‍ ഉപയോഗിച്ചതെന്നുമായിരുന്നു റിയാണയുടെ മറുപടി. 
 
ഏതായാലും അമ്മയുടെ കട്ടില്‍ തകര്‍ത്ത മകള്‍ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് കോടതി!!