കൊളംബിയ സർവ്വകലാശാലയിൽ മാസ്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ. ക്യാമ്പസ് പോലീസിന്റെ അധികാരങ്ങൾ വിപുലമാക്കാനും തീരുമാനമായി. യൂണിവേഴ്സിറ്റിയ്ക്ക് നൽകിപ്പോന്നിരുന്ന 400 മില്യൺ ഡോളറിന്റെ (3,440 കോടി രൂപ) ധനസഹായം ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ആണ് സർവ്വകലാശാലയിൽ മാസ്ക് നിരോധിച്ചതും ക്യാമ്പസ് പോലീസിന്റെ അധികാരം വിപുലമാക്കാനും സമ്മതിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യം ഏറെ പ്രധാനമാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കിയെങ്കിലും അക്കാദമിക് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളും അക്കാദമിക് പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും അധികൃതർ പറയുന്നുണ്ട്. എന്തായാലും ഇത്തരം ഒരു നീക്കം വലിയ സംവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. സർക്കാർ ഇടപെടലും അക്കാദമിക സ്വാതന്ത്ര്യവും ആയുള്ള സന്തുലിതാവസ്ഥ എത്രത്തോളമെന്നത് സംബന്ധിച്ചാണ് ചർച്ച.
മധ്യേഷ്യയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന പ്രാദേശിക അക്കാദമിക പദ്ധതികൾ പുന:പരിശോധിക്കാൻ ഒരു സീനിയർ വൈസ് പ്രോ വോസ്റ്റിനെ അടിയന്തരമായി നിയമിക്കുമെന്ന് യൂണിവേഴ്സിറ്റിയുടെ ഇടക്കാല പ്രസിഡൻറ് കത്രീന ആംസ്ട്രോങ് അറിയിച്ചു. കാലാകാലങ്ങളായുള്ള സർവ്വകലാശാല അച്ചടക്ക നടപടികൾ പുന:ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അക്കാദമിക കേന്ദ്രങ്ങൾക്കുള്ളിലെ പ്രതിഷേധങ്ങൾ തടയുമെന്നും വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മുഖവും ഐഡൻറിറ്റിയും മറച്ചുവക്കാൻ മാസ്ക് ധരിച്ചുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും സർവ്വകലാശാല വ്യക്തമാക്കി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാലുള്ള മാസ്ക് ഉപയോഗം നിരോധിക്കില്ല.
ഫെഡറൽ ഫണ്ടിംഗ് പുനഃസ്ഥാപിക്കാൻ സർവ്വകലാശാല നടപടികൾ സ്വീകരിച്ചുവരികയാണ്. 2023 ഒക്ടോബർ 7-ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിനുശേഷം കൊളംബിയയിലെ ന്യൂയോർക്ക് സിറ്റി ക്യാമ്പസിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് ഡൊണാൾഡ് ട്രംപിന്റെ നടപടി. സെമറ്റിക് വിരുദ്ധപരാതികൾ ജൂതവിദ്യാർത്ഥികൾ വ്യാപകമായി ഉയർത്തുകയും ചെയ്തിരുന്നു.
സർവ്വകലാശാല ഏർപ്പെടുത്തിയ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു 36 അംഗ ആഭ്യന്തര സുരക്ഷാ സേനയെ നിയോഗിക്കും. കാമ്പസിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഇവർക്ക് അധികാരമുണ്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.