Corona വ്യാപനം: ബ്രിട്ടനിൽ lock down മൂന്നാഴ്ച കൂടി നീട്ടി
കോറോണ വൈറസ് ബാധയുടെ വ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ lock down ൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമാകുമെന്നും വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചിട്ടുണ്ട്.
ലണ്ടൻ: വുഹാനിലെ കോറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ lock down മൂന്നാഴ്ച കൂടി നീട്ടി കൊണ്ട് ബ്രിട്ടൺ രംഗത്ത്.
കോറോണ വൈറസ് ബാധയുടെ വ്യാപനം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ lock down ൽ ഇളവ് വരുത്തുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഹാനികരമാകുമെന്നും വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചിട്ടുണ്ട്.
Also read: കോറോണ: യുഎഇയ്ക്ക് ഇന്ത്യ മരുന്നെത്തിക്കുന്നു; പ്രതീക്ഷയോടെ പ്രവാസികൾ
രാജ്യത്ത് രോഗവ്യാപനം കൂടികൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ ഇതുവരെ നമ്മൾ സഹിച്ചതൊക്കെ വെറുതെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ മാത്രം ബ്രിട്ടനിൽ 861 പേരാണ് കോറോണ ബാധിച്ച് മരണമടഞ്ഞത്. ഇതോടെ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13,729 ആയിട്ടുണ്ട്. ഇന്നലെ 4617 പേർക്കാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടണിൽ ഇതുവരെ കോറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നുവെന്നാണ് റിപ്പോർട്ട്.