കൊറോണ: ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു; ഇന്നലെ മരിച്ചത് 116 പേര്‍

വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.  

Last Updated : Feb 14, 2020, 10:19 AM IST
  • 65,209 കേസുകളാണ് ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
  • വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
കൊറോണ: ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു; ഇന്നലെ മരിച്ചത് 116 പേര്‍

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468  കടന്നതായി റിപ്പോര്‍ട്ട്.  

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 116 പേരാണ്.

 

 

ഇതോടെ 65,209 കേസുകളാണ് ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹുബൈ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഹുബൈയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കേരളത്തില്‍ പാലക്കാട്ടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുകയാണ്. നിലവില്‍ ആശങ്കയൊന്നും വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധി അവസാനിക്കുമെന്നാണ് രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ അഡ്‌വൈസര്‍ പ്രവചിക്കുന്നത്. ചൈനയിലെ മറ്റിടങ്ങളില്‍ 2015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്നലെ 14,480 പുതിയ കേസുകളാണ് ഹുബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റൈബോന്യൂക്ലിക് ആസിഡ് പരിശോധനകളിലൂടെയാണ് ഹുബൈയില്‍ നേരത്തെ രോഗങ്ങള്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ ചികിത്സയും വൈകിയിരുന്നു. 

ഇതിന് പകരം ഇപ്പോള്‍ സിടി സ്‌കാനുകളുടെ സഹായം തേടിയതോടെ ശ്വാസകോശ ഇന്‍ഫെക്ഷന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നതായി ഹുബൈ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പേര് ഇപ്പോള്‍ കോവിഡ്‌-19 എന്നാക്കിയിട്ടുണ്ട്. 

Trending News