COVID 19 നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരി, പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും -WHO

2019 ഡിസംബറില്‍ കൊറോണ വൈറസ് (Corona Virus) പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇതുവരെ 6,75,000ലധികം പേരാണ് മഹാമാരി (Corona Pandemic) ബാധിച്ച് മരിച്ചത്. 

Last Updated : Aug 1, 2020, 04:38 PM IST
  • ഈ സാഹചര്യത്തില്‍ കൊറോണ മാനദണ്ഡങ്ങളില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും എത്രയും പെട്ടന്ന് വാക്സിന്‍ വികസിപ്പിക്കുക എന്നതാണ് കൊവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
COVID 19 നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരി, പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കും -WHO

ജനീവ: ലോകത്താകമാനം കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 

COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടന(World Health Organisation)യുടെ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കുന്നത്.  കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന WHO അടിയന്തര സമിതി ചേരുന്നത്. 

ചൈനയും WHOയും ലോകത്തെ വഞ്ചിച്ചു, വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്

വൈറസ് വ്യാപനത്തിന് ആറു മാസങ്ങള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് WHO മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 2019 ഡിസംബറില്‍ കൊറോണ വൈറസ് (Corona Virus) പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇതുവരെ 6,75,000ലധികം പേരാണ് മഹാമാരി (Corona Pandemic) ബാധിച്ച് മരിച്ചത്. 17.3 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒത്തിരി വൈകിയാണ് WHO ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്ന ആരോപണങ്ങള്‍ക്ക് WHO മേധാവി ടെഡ്രോസ് ആദാനം മറുപടി നല്‍കി. 

പോംപിയോയുടെ വാദം അസത്യവും അംഗീകരിക്കാൻ കഴിയാത്തതും: WHO

ചൈനയ്ക്ക് പുറത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നൂറു കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സമയത്താണ് പൊതുആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാമാരിയാണ് കൊവിഡെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസ് വായുവിലൂടെ പടരും... ഗവേഷകരുടെ കണ്ടെത്തല്‍ ശരിവച്ച് WHO

ഈ സാഹചര്യത്തില്‍ കൊറോണ മാനദണ്ഡങ്ങളില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും എത്രയും പെട്ടന്ന് വാക്സിന്‍ വികസിപ്പിക്കുക എന്നതാണ് കൊവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും നിലവില്‍ ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മഹാമാരിയെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Trending News