Corona Virus;സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് വൈകുന്നേരം 5മണിക്ക്

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സാര്‍ക്ക് രാജ്യങ്ങളുടെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഹ്വാനം ചെയ്തത്,

Last Updated : Mar 15, 2020, 04:53 AM IST
Corona Virus;സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സ് വൈകുന്നേരം 5മണിക്ക്

ന്യൂഡെല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സാര്‍ക്ക് രാജ്യങ്ങളുടെ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആഹ്വാനം ചെയ്തത്,

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ സാര്‍ക്ക് രാജ്യങ്ങളും പ്രധാന മന്ത്രി മുന്നോട്ട് വെച്ച സാര്‍ക്ക് രാജ്യങ്ങളുടെ പ്രതിനിധികളുടെ വീഡിയോ കോണ്‍ഫറന്‍സ് എന്ന നിര്‍ദേശം സ്വാഗതം ചെയ്യുകയായിരുന്നു.കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിയാണ് ട്വീറ്റ് ചെയ്തത്.ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ,

ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി ട്വിറ്ററില്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഈ തന്ത്രങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടെ ചര്‍ച്ച ചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ച് വരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപെട്ടിരുന്നു.

AlsoRead;Corona Virus;സാര്‍ക്ക് രാഷ്ട്രങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നയിക്കും

ഇതിന് പിന്നാലെ നേപ്പാളും മാലിദ്വീപും ശ്രീലങ്കയും ഭുട്ടാനും ബംഗ്ലാദേശും  ഒക്കെ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് രംഗത്ത് വരുകയായിരുന്നു.എന്നാല്‍ ആദ്യം ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല.പിന്നീട് നിര്‍ദേശം സ്വാഗതം ചെയ്ത പാക്കിസ്ഥാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാകും നേതൃത്വം നല്‍കുക.രാജ്യത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കും.

Trending News