ഒരേ ദിവസം, ഒരു ആശുപത്രിയില്‍ ജനിച്ച 'ദമ്പതികള്‍'!!

ഒരേ ദിവസം ഒരു ആശുപത്രിയില്‍ ജനിച്ചവരാണ് 26കാരായ ശൗന ഗ്രേസിയും ടോം മഗ്യുറും. 1992 ഡിസംബര്‍ 22ന് യുകെ മേഴ്സിസൈഡിലെ ബില്ലിഞ്ച് ആശുപത്രിയിലാണ് ഇരുവരുടെയും ജനനം. 

Sneha Aniyan | Updated: Apr 24, 2019, 06:35 PM IST
 ഒരേ ദിവസം, ഒരു ആശുപത്രിയില്‍  ജനിച്ച 'ദമ്പതികള്‍'!!

രേ ദിവസം ഒരു ആശുപത്രിയില്‍ ജനിച്ചവരാണ് 26കാരായ ശൗന ഗ്രേസിയും ടോം മഗ്യുറും. 1992 ഡിസംബര്‍ 22ന് യുകെ മേഴ്സിസൈഡിലെ ബില്ലിഞ്ച് ആശുപത്രിയിലാണ് ഇരുവരുടെയും ജനനം. 

അതിനെന്താ? ഒരേ ദിവസം കുഞ്ഞുങ്ങള്‍ ജനിക്കുന്നത് പലപ്പോഴും നടന്നിട്ടുള്ള കാര്യമല്ലേ എന്നാണോ? എന്നാല്‍, ഒരുമിച്ച് ജനിച്ച ഇരുവരും വിവാഹത്തിനൊരുങ്ങുകയാണ് എന്നതാണ് പുതുമ. 

പൂര്‍ണ വളര്‍ച്ചയെത്താത്ത ശൗന ജനിച്ച് ഏഴ് മണിക്കൂര്‍ കഴിഞ്ഞാണ് ടോം ജനിച്ചത്. 5 കിലോമീറ്റര്‍ ദൂരത്തിലാണ് ഇരുവരും താമസിക്കുന്നത്.

എന്നാല്‍, ഒരിക്കല്‍ പോലും പരസ്പരം കണ്ടിട്ടില്ലാത്ത ഇവര്‍ പതിനെട്ടാം ജന്മദിനത്തിലാണ് ആദ്യമായി കാണുന്നത്. എഞ്ചിനീയറായ ടോമിന്‍റെയും കുട്ടികളുടെ നഴ്സായ ശൗനയുടെയും മ്യൂച്വല്‍ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

പരിചയപ്പെട്ട് സുഹൃത്തുകളായി കഴിഞ്ഞിരുന്ന ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.