മദ്യലഹരിയില്‍ അമ്മ മുകളില്‍ കയറി കിടന്നു, പിഞ്ചുക്കുഞ്ഞ് മരിച്ചു; കേസില്‍ വിധി വിചിത്രം!

മദ്യലഹരിയില്‍ അമ്മ മുകളില്‍ കയറിക്കിടന്ന് പിഞ്ചുക്കുഞ്ഞ് ശ്വാസ൦ മുട്ടി മരിച്ച സംഭവത്തില്‍ വിചിത്ര വിധിയുമായി കോടതി. 

Last Updated : Jul 31, 2020, 08:18 PM IST
  • മൂത്ത മകളുടെ മൊഴി പ്രകാരം, പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മുകളില്‍ കിടക്കുന്നത് കണ്ടു തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അമ്മ ഗാഢനിദ്രയിലായിരുന്നു.
മദ്യലഹരിയില്‍ അമ്മ മുകളില്‍ കയറി കിടന്നു, പിഞ്ചുക്കുഞ്ഞ് മരിച്ചു; കേസില്‍ വിധി വിചിത്രം!

മദ്യലഹരിയില്‍ അമ്മ മുകളില്‍ കയറിക്കിടന്ന് പിഞ്ചുക്കുഞ്ഞ് ശ്വാസ൦ മുട്ടി മരിച്ച സംഭവത്തില്‍ വിചിത്ര വിധിയുമായി കോടതി. 

യുഎസിലെ മെറിലാന്‍ഡില്‍ 2013ല്‍ നടന്ന സംഭവത്തിലാണ് കോടതിയുടെ വിധി. സംഭവത്തില്‍ അമ്മ കുറ്റകാരിയാണെന്ന് വിധിക്കാനാകില്ല എന്നാണ്‌ കോടതി വ്യക്തമാക്കിയത്. കേസില്‍ അമ്മ കുറ്റകാരിയാണെന്ന് കണ്ടെത്തിയ കീഴ്കോടതി ഇവരെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധിയും ശിക്ഷാകാലാവധിയും പരമോന്നത കോടതി റദ്ദാക്കി. 

ആദ്യരാത്രി ചോരയിൽ കുളിച്ച് നവവധു; മരക്കൊമ്പിൽ ജീവനൊടുക്കി വരനും...!

മദ്യം കഴിച്ച ശേഷം നാല് മാസം പ്രായമായ കുഞ്ഞിന്റെ അടുത്ത് വന്നു അമ്മ കിടക്കുന്നത് കുറ്റകരമല്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ അമ്മമാര്‍ കുറച്ചുകൂടി ശ്രദ്ധാലുക്കളാകണമെന്നും കോടതി പറഞ്ഞു. ഈ കേസില്‍ അമ്മയെ ശിക്ഷിച്ചാല്‍ അത് സ്ത്രീകളെ ദോഷകരമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

കുഞ്ഞിനൊപ്പം കിടക്കുന്നതിനു മുന്‍പ് താന്‍ 12 ഔന്‍സ് ബിയറും 40 ഔന്‍സ് മദ്യവും കഴിച്ചിരുന്നതായി 2016ല്‍ നടന്ന വിചാരണയ്ക്കിടെ യുവതി അംഗീകരിച്ചിരുന്നു. മൂത്ത മകളുടെ മൊഴി പ്രകാരം, പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മുകളില്‍ കിടക്കുന്നത് കണ്ടു തട്ടി ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അമ്മ ഗാഢനിദ്രയിലായിരുന്നുവെന്നാണ് മകള്‍ പറയുന്നത്.

മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍

കൂടാതെ, മകളുടെ മരണ ശേഷം ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും താന്‍ കാരണമാണ് മകള്‍ മരിച്ചതെന്ന വിഷമം ഇവരെ അലട്ടിയിരുന്നതായും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അമ്മയെ വെറുതെ വിട്ട കോടതി ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിംഗും ചികിത്സയും ലഭ്യമാക്കണമെന്നും വ്യക്തമാക്കി.  

Trending News