പോണ്‍ സൈറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരന്‍; കാരണ൦?

പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതിയുമായി ന്യൂയോര്‍ക്ക് സ്വദേശി.  

Last Updated : Jan 18, 2020, 02:14 PM IST
പോണ്‍ സൈറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരന്‍; കാരണ൦?

ന്യൂയോര്‍ക്ക്: പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതിയുമായി ന്യൂയോര്‍ക്ക് സ്വദേശി.  

ശ്രവണ വൈകല്യമുള്ള യാരോസ്ലാവ് സൂരിസ് എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ പോണ്‍ സൈറ്റുകള്‍ക്കെതിരെയാണ് ബ്രൂക്ക്‌ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

സബ് ടൈറ്റിലുകള്‍ ഇല്ലാത്തതിനാല്‍ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാനാവുന്നില്ലെന്നും ഇത് അമേരിക്കന്‍ ഡിസെബിലിറ്റീസ് ആക്ടിന്‍റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, യൂപോണ്‍, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവരെയാണ് കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്.

നേരത്തെ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിനെതിരെയും സൂരിസ് സമാന പരാതി നല്‍കിയിരുന്നു. 23 പേജുകളുള്ള പരാതിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്.

Trending News