)
മനില: ഫിലിപ്പൈൻസിൽ ഭൂചലനത്തിൽ 60 പേർ കൊല്ലപ്പെട്ടു. ശക്തമായ ഭൂചലനമാണ് ഫിലിപ്പൈൻസിൽ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി. ഭൂചലനത്തിൽ 120 പേർക്ക് പരിക്കേറ്റു. 90,000ത്തോളം ആളുകൾ വസിക്കുന്ന തീരദേശനഗരമായ ബോഗോയിൽ നിന്ന് 17 കിലോമീറ്റർ മാറി വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബോഗോയിൽ നിന്ന് 17 കിലോമീറ്റർ മാറി വടക്കുകിഴക്കായാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) വ്യക്തമാക്കി. ഫിലിപ്പൈൻസിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഭൂചലനത്തെ തുടർന്ന് വലിയ നാശനഷ്ടമുണ്ടായി. ബോഗോയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
ബോഗോയിൽ 14ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. ഭൂചലനത്തെ തുടർന്ന് ഒരു മലയോര ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായി ഒരു കൂട്ടം കുടിലുകൾ മണ്ണിനടിയിലായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ദാൻബന്തയിലെ കത്തോലിക്കാ പള്ളി എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടങ്ങളുടെ യഥാർഥ വ്യാപ്തി വ്യക്തമാകുന്നതേയുള്ളൂവെന്നും അധികൃതർ വിലയിരുത്തി വരികയാണെന്നും സെബു ഗവർണർ പമേല ബാരിക്വാട്രോ പറഞ്ഞു. സ്ഥിതി നാം കരുതുന്നതിലും മോശമായിരിക്കാമെന്ന് ബാരിക്വാട്രോ ഫേസ്ബുക്കിൽ പങ്കുവച്ച സന്ദേശത്തിൽ പറഞ്ഞു.
ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്മോളജി ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയത്. സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.