വന്ധ്യത ചികിത്സിച്ച ഡോക്ടര്‍ പിതാവായത് 49 കുട്ടികള്‍ക്ക്!!

ഈ ക്ലിനിക്കിലെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി എൻ എ ടെസ്റ്റിലാണ്​ 49 കുട്ടികളുടെയും പിതാവ്​ കർബാത് ആണെന്ന്​ കണ്ടെത്തിയത്​. 

Last Updated : Apr 15, 2019, 01:52 PM IST
വന്ധ്യത ചികിത്സിച്ച ഡോക്ടര്‍ പിതാവായത് 49 കുട്ടികള്‍ക്ക്!!

ഹേഗ്: വന്ധ്യത ചികിത്സയ്ക്കെത്തിയ സ്ത്രീകള്‍ക്ക് സ്വന്തം ബീജം നല്‍കിയ ഡോക്ടര്‍ക്കെതിരെ കോടതി വിധി. ഡച്ചുകാരനായ യാൻ കർബാത്താണ് തന്‍റെ ബീജം നല്‍കി 49 കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 

ഐവിഎഫ്​  ചികിത്സയ്ക്കായി കോർബത്തിന്‍റെ റോട്ടർഡാമിലുള്ള ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി.

ദാതാക്കളുടേതിന് പകരം സ്വന്തം ബീജമാണ് ചികിത്സക്കായി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  2017ൽ മരിച്ച ഡോക്​ടർക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

ചികിത്സയ്ക്കെത്തുന്ന സ്​ത്രീകൾ നിർദേശിക്കുന്ന ബീജത്തിന്​ പകരം സ്വന്തം ബീജം ഉപയോഗിച്ചു എന്ന പരാതിയെ തുടർന്നാണ് സംഭവം വിവാദമായത്. 

ഈ ക്ലിനിക്കിലെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി എൻ എ ടെസ്റ്റിലാണ്​ 49 കുട്ടികളുടെയും പിതാവ്​ കർബാത് ആണെന്ന്​ കണ്ടെത്തിയത്​. 

ലോക്കറിൽ സൂക്ഷിച്ചിരുന്ന കർബാത്തിന്‍റെ ഡിഎൻഎ, പരിശോധനക്കായി നൽകണമെന്ന്​ ഡച്ച്​ കോടതി ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ സംഭവം ലോകമറിയുന്നത്​. 

ഡിഎൻഎ പരിശോധനക്കായി വിട്ടുകിട്ടാൻ ചികിത്സ തേടിയവർ കോടതിയെ സമീപിക്കുകയായിരുന്നു. ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ കർബാതിന്‍റെ ക്ലിനിക്​ 2009ൽ അടച്ചുപൂട്ടിയിരുന്നു.

മരണപ്പെടുന്നതിന്​ മുമ്പ്​ താൻ 60ഓളം കുട്ടികൾക്ക്​ ജന്മം നൽകിയതായി​ കർബാത്​ സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്​. 

Trending News