ആരും വരുന്നില്ല; സന്ദർശകരെ കാണാൻ ഡോൾഫിനുകൾ എത്തുന്നത് വൻ സമ്മാനങ്ങളുമായി...

പവിഴപ്പുറ്റുകളും കക്കകളും തുടങ്ങി കടലിനടിയിലെ വസ്തുക്കളാണ് സമ്മാനമായി ഇവർ കരയിലെത്തിക്കുന്നത്.    

Last Updated : May 22, 2020, 03:26 PM IST
ആരും വരുന്നില്ല; സന്ദർശകരെ കാണാൻ ഡോൾഫിനുകൾ എത്തുന്നത് വൻ സമ്മാനങ്ങളുമായി...

കോറോണ വ്യാപനവും lock down ഉം കാരണം ബീച്ചിൽ പ്രവർത്തിക്കുന്ന കഫേകളിൽ സന്ദർശകർ ആരും എത്താത്തതിനാൽ മനുഷ്യരുമായി ചങ്ങാത്തം കൂടാൻ കൗതുകരമായ സമ്മാനങ്ങളുമായിട്ടാണ് ഡോൾഫിനുകൾ എത്തുന്നത്. ഔസ്ട്രേലിയയിലാണ് സംഭവം. 

Also read: വനിതാ എസ്ഐയെ അപമാനിക്കാൻ ശ്രമിച്ച് പോലീസുകാരൻ...!! 

ബീച്ചിൽ പ്രവർത്തിക്കുന്ന കഫേകളിൽ സന്ദർശകർ എത്താത്തതിനെത്തുടർന്ന് ക്വീൻസ് ലാൻഡിലെ ടിൻ കാൻ ബേയിലെ വോളണ്ടിയർമാർക്കാണ് കടലിൽ നിന്നുള്ള സമ്മാനങ്ങളുമായി ഡോൾഫിൻ എത്തുന്നത്.  പവിഴപ്പുറ്റുകളും കക്കകളും തുടങ്ങി കടലിനടിയിലെ വസ്തുക്കളാണ് സമ്മാനമായി ഇവർ കരയിലെത്തിക്കുന്നത്.  

മനുഷ്യരുമായുള്ള സഹവാസം നിലനിർത്തുന്നതിനാണ് ഇവ സമ്മാനങ്ങളുമായി എത്തുന്നതെന്നാണ് കരുതുന്നത്.  ഇങ്ങനെ സാധനങ്ങൾ കൊണ്ടുവരുന്നതിന് ഇവർക്ക് പ്രത്യേക പരിശീലനമൊന്നും നല്കിയിട്ടില്ല. കൊക്കിൽ കോർത്തുപിടിച്ചു കൊണ്ടുവരുന്ന സാധനങ്ങൾ വളരെ ശ്രദ്ധയോടെ എൽപ്പിക്കുമെന്ന് ബീച്ച് വോളണ്ടിയർ ലിൻ മക് ഫേഴ്സൺ പറഞ്ഞു.  

Also read: Sherlyn Chopra യുടെ ഹോട്ട് ഫോട്ടോസ് വൈറലാകുന്നു...

കൂടാതെ അവർ സമ്മാനം കൊണ്ടുവരുമ്പോൾ പകരമായി മീനുകൾ നല്കുമെന്നും ലിൻ പറഞ്ഞു.  ഇതിൽ 29 കാരനായ ഒരു ഡോൾഫീനെക്കുറിച്ചാണ് ലിൻ എടുത്ത് പറഞ്ഞത്.  മിസ്റ്റിക് എന്നാണ് അതിന്റെ പേര്.  ദിവസവും ഒരു പത്തോളം സാധാനങ്ങlളാണ് മിസ്റ്റിക് കൊണ്ടുവരുന്നത്.  

ബീച്ചിലെ ബർണാക്കിൾസ് കഫേ ആന്റ് ഡോൾഫിൻ ഫീഡിങ് ഫെയ്സ്ബുക്ക് പേജിലൂദ് ഡോൾഫിനുകൾ കൊണ്ടുവരുന്ന സമ്മാണങ്ങളുടെ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.   

<

More Stories

Trending News