Donald Trump: ഫെഡറല്‍ വരുമാന നികുതിക്ക് പകരം താരിഫുകള്‍ ഏര്‍പ്പെടുത്താം; ഡൊണാള്‍ഡ് ട്രംപ്

ഏകദേശം 1870 മുതല്‍ 1913 വരെ, താരിഫുകള്‍ മാത്രമായിരുന്നു പണത്തിന്റെ ഏക സ്രോതസ്സ്.   

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 11:30 AM IST
  • നികുതി സമ്പ്രദായം പുനഃക്രമീകരിക്കാനുള്ള അവസരം കൂടിയാണിതെന്നും ട്രംപ് പറഞ്ഞു.
  • 1800 കളുടെ അവസാനത്തില്‍, താരിഫുകള്‍ സര്‍ക്കാരിന്റെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്നുവെന്നും ട്രംപ്.
  • അഭിമുഖത്തില്‍ താരിഫുകള്‍ മഹാസാമ്പത്തികമാന്ദ്യത്തിന് കാരണമായെന്ന വാദം ട്രംപ് തള്ളിക്കളഞ്ഞു.
Donald Trump: ഫെഡറല്‍ വരുമാന നികുതിക്ക് പകരം താരിഫുകള്‍ ഏര്‍പ്പെടുത്താം; ഡൊണാള്‍ഡ് ട്രംപ്

ഫെഡറല്‍ വരുമാന നികുതിക്ക് പകരമായി താരിഫുകള്‍ ഏര്‍പ്പെടുത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.  നികുതി സമ്പ്രദായം പുനഃക്രമീകരിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 1800 കളുടെ അവസാനത്തില്‍, താരിഫുകള്‍ സര്‍ക്കാരിന്റെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഏകദേശം 1870 മുതല്‍ 1913 വരെ, താരിഫുകള്‍ മാത്രമായിരുന്നു പണത്തിന്റെ ഏക സ്രോതസ്സ്. നമ്മുടെ രാഷ്ട്രം ഏറ്റവും സമ്പന്നമായിരുന്ന കാലമായിരുന്നു അതെന്നും ട്രംപ് പറഞ്ഞു. അതെസമയം സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന് താല്‍ക്കാലികമായി നിരക്കുകള്‍ കുറച്ചതായും ട്രംപ് പറഞ്ഞു. സാമ്പത്തിക ശക്തിയും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാപാര നയം ആരംഭിച്ചതെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതെസമയം അഭിമുഖത്തില്‍ താരിഫുകള്‍ മഹാസാമ്പത്തികമാന്ദ്യത്തിന് കാരണമായെന്ന വാദം ട്രംപ് തള്ളിക്കളഞ്ഞു, താരിഫുകള്‍ ചുമത്തുന്നതിന് മുമ്പേ മഹാമാന്ദ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡന്റ് നയിബ് ബുക്കെലെയുടെ കീഴില്‍ എല്‍ സാല്‍വഡോറിന്റെ കുറ്റകൃത്യ വിരുദ്ധ നടപടികളെ ട്രംപ് പ്രശംസിച്ചു. അക്രമാസക്തരായ അമേരിക്കന്‍ കുറ്റവാളികളെ സമാനമായ സ്ഥലത്തേക്ക് അദ്ദേഹം മാറ്റിയെന്നും ട്രംപ് പറഞ്ഞു. 

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ഉയര്‍ത്തിയ ട്രംപ് ഭരണകൂടം, പുതിയ താരിഫുകള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോഴും താരിഫ് നീക്കങ്ങള്‍ സാമ്പത്തിക വിപണികളെ പിടിച്ചുകുലുക്കുകയും മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News