ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള 2.3 ബില്യണ്‍ ഡോളറിലധികം ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിച്ച് ട്രംപ് ഭരണകൂടം. ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്ന ഭരണകൂട നിര്‍ദേശം സര്‍വകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി. കൂടാതെ, സര്‍വകലാശാലക്ക് നല്‍കിയിരുന്ന 60 മില്യണ്‍ ഡോളറിന്റെ കരാറും താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
ക്യാമ്പസ് ആക്ടിവിസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍വകലാശാലക്ക് ട്രംപ് ഭരണകൂടം കത്ത് നല്‍കിയിരുന്നു. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. ക്യാമ്പസില്‍ മുഖാവരണം അനുവദിക്കരുത്, വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശം അനുവദിക്കണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ട്രംപ് മുന്നോട്ട് വെച്ചിരുന്നു.
സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ ജൂതവിരുദ്ധതയെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും, ഭൂരിഭാഗവും ഹാര്‍വാര്‍ഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടികാട്ടിയാണ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ നിരസിച്ചത്. സര്‍വകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയാറാകില്ലെന്നും ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അമേരിക്കയിലെ ക്യാമ്പസുകളില്‍ വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. വിദ്യാര്‍ഥികളുടെ ഫലസ്തീന്‍ അനുകൂല നിലപാടിനെതിരെ ട്രംപും റിപ്പബ്ലിക്കന്‍സും രംഗത്ത് വന്നിരുന്നു. ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് കാമ്പസുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









