ചൈനയ്ക്ക് വൻ തിരിച്ചടി; ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു

ഇതോടെ ചൈനക്കെതിരെയുള്ള നിലപാട് ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക എന്ന് വ്യക്തമാണ്.  

Last Updated : Jul 15, 2020, 08:18 AM IST
ചൈനയ്ക്ക് വൻ തിരിച്ചടി; ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു

വാഷിംഗ്ടൺ: ഹോങ്കോങ്ങിന് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു അമേരിക്ക.  പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.  

ഇതോടെ ചൈനക്കെതിരെയുള്ള നിലപാട് ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക എന്ന് വ്യക്തമാണ്.  ഇനി ഹോങ്കോങ്ങിനേയും ചൈനയെ കാണുന്നത് പോലെ ആയിരിക്കും കാണുന്നതെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.  

Also read: ശ്രദ്ധിച്ചില്ലെങ്കിൽ കോറോണ മഹാമാരി കൂടുതൽ വഷളാകും; മുന്നറിയിപ്പുമായി WHO 

ഹോങ്കോങ്ങ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെകുരിറ്റി ബില്ലിനെ'പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു.  ഇതോടെ പ്രത്യേക പരിഗണനയോ, സാമ്പത്തിക സഹായമോ, സാങ്കേതിക കയറ്റുമതിയോ ഇനി ഹോങ്കോങ്ങിന് ലഭിക്കില്ലയെന്നും ട്രംപ് അറിയിച്ചു. 

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയുടെ അധീനതയിലായിരുന്നുവെങ്കിലും ചൈനയിലെ പല നിയന്ത്രണങ്ങളുമില്ലാതെ സ്വതന്ത്രമായാണ് നിലനിന്നിരുന്നത്.   

Trending News