മെക്‌സിക്കന്‍ മതിലില്‍ ഉറച്ച് ട്രംപ്; മാനുഷിക പരിഗണനവെച്ച് ഫണ്ട് നല്‍കണമെന്ന് ആവശ്യം

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് ഫണ്ട് ആവശ്യപ്പെട്ടത്.

Updated: Jan 9, 2019, 06:14 PM IST
മെക്‌സിക്കന്‍ മതിലില്‍ ഉറച്ച് ട്രംപ്; മാനുഷിക പരിഗണനവെച്ച് ഫണ്ട് നല്‍കണമെന്ന് ആവശ്യം

വാഷിംഗ്‌ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് ഫണ്ട് ആവശ്യപ്പെട്ടത്.

രാജ്യ സുരക്ഷയ്ക്കുവേണ്ടിയും മാനുഷിക പരിഗണനവെച്ചും ഫണ്ട് നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ‘ഇത് തെറ്റിനും ശരിയ്ക്കും ഇടയിലുള്ള ഒരു തിരഞ്ഞെടുക്കലാണ്. അമേരിക്കന്‍ പൗരന്മാരോടുള്ള കടമ നമ്മള്‍ നിറവേറ്റിയോ എന്നതുമായി ബന്ധപ്പെട്ട വിഷയമാണിത്.

‘ഒരു തടസം കൊണ്ടുവരികയെന്നത് അധാര്‍മ്മികമാണെന്ന് ചിലര്‍ നിര്‍ദേശിച്ചു. പിന്നെ എന്തിനാണ് ധനികരായ രാഷ്ട്രീയക്കാര്‍ വീടിനുചുറ്റും ചുവരുകളും ഗെയ്റ്റുകളും നിര്‍മ്മിക്കുന്നത്? പുറത്തുള്ള ആളുകളോടുള്ള വിദ്വേഷം കൊണ്ടല്ല അവര്‍ മതിലുകള്‍ നിര്‍മ്മിക്കുന്നത്. മറിച്ച് അകത്തുള്ളവരോടുള്ള ഇഷ്ടംകൊണ്ടാണ്. രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യാതെ കൂടുതല്‍ നിരപരാധികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഏറ്റവും അധാര്‍മ്മികം’ എന്നും ട്രംപ് പറഞ്ഞു.

മതില്‍കെട്ടാന്‍ 5.7 ബില്യണ്‍ ഡോളര്‍ ഈ വര്‍ഷം തന്നെ ബജറ്റില്‍ വകയിരുത്തണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടു.