)
വാഷിങ്ടൺ: യുഎസിലെ സംസ്ഥാനമായ അലാസ്കയിലെ തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12.37ഓടെയാണ് ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ അധികൃതർ തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും സുനാമി മുന്നറിയിപ്പ് നൽകി.
സാൻഡ് പോയിന്റ് എന്ന ദ്വീപിൽ നിന്ന് ഏകദേശം 87 കിലോമീറ്റർ തെക്കുമാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം യുഎസ്ജിഎസ് വ്യക്തമാക്കി. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അലാസ്കയിലെ കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലും ആണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.