ഇറാനിലെ നടാന്‍സ് ആണവനിലയത്തിന് സമീപം ഇന്നലെ ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട്. 5.0 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രമായ നടാന്‍സില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബദ്‌റുദ് പ്രദേശത്താണ് ഭൂമികുലുക്കം ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം, 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു പ്രകമ്പനവും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭൂചലനം നടന്ന പ്രദേശങ്ങളില്‍ ആളപായം ഇല്ല.
ഇസ്രായേലുമായി യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനിടെ ഇറാന്‍ ഭൂഗര്‍ഭ ആണവ പരീക്ഷണം നടത്തിയതാണോ എന്ന തരത്തിലും ചില ആശങ്കകള്‍ ഉയരുന്നുണ്ട്. എന്തായാലും ഭൂമികുലുക്കത്തില്‍ ഇറാന്റെ ആണവ കേന്ദ്രത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇത് തന്നെയാണ് സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.
ഇറാന്റെ ആയുധ-ഗ്രേഡ് യുറേനിയം ശേഖരത്തെക്കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ യുറേനിയം ഇറാന്‍ ശേഖരിച്ചിട്ടുളളതായി ഏജന്‍സി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് യുഎസും ഇസ്രായേലും അടുത്ത ആഴ്ച വാഷിംഗ്ടണില്‍ ഒരു ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ അത് അമേരിക്കയ്ക്കും, ഇസ്രായേലിനും വലിയ വെല്ലുവിളിയായി മാറും.
കഴിഞ്ഞ വര്‍ഷം, ഇറാന്റെ ഇസ്ഫഹാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു എസ് -300 വ്യോമ പ്രതിരോധ സംവിധാനം ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ഇറാന്റെ പ്രധാന എതിരാളികളാണ് ഇസ്രായേല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്