തുര്‍ക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇസ്താംബൂളിൽ നിന്ന് പടിഞ്ഞാറ് 80 കിലോമീറ്റർ (50 മൈൽ) അകലെയുള്ള സിലിവ്രി പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ബോസ്ഫറസ് കടലിടുക്കിന്റെ യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ ശക്തമായ ചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. തകർന്ന കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് എഎഫ്എഡി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.