ജപ്പാനില്‍ ഭൂചലനം; ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കി, സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.   

Last Updated : Jun 19, 2019, 09:27 AM IST
ജപ്പാനില്‍ ഭൂചലനം; ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കി, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന്‍റെ സര്‍വീസ് അടിയന്തിരമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

മാത്രമല്ല സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ നിഗാട്ട, യമഗാട്ട എന്നിവിടങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

200 ഓളം വീടുകളിലെ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. സമൂദ്രത്തിന് 10 കിലോമീറ്റര്‍ അടിയിലായാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Trending News