Earthquake In Pakistan: പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ബലൂചിസ്ഥാനിലെ ഉതാലിൽ നിന്നും 65 കിലോമീറ്റർ കിഴക്ക്-തെക്കു ഭാഗത്തായി10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2025, 10:38 AM IST
  • പാകിസ്ഥാനിൽ ഭൂചലനം
  • റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്
Earthquake In Pakistan: പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമബാദ്: പാകിസ്ഥാനിൽ ഭൂചലനം.  റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് പ്രകാരം, പുലർച്ചെ 2:58 ഓടെയായിരുന്നു പാകിസ്ഥാനിൽ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. 

Also Read: ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും രേഖകളുമായി കടക്കാൻ ശ്രമിച്ച ചൈനക്കാർ പിടിയിൽ

ബലൂചിസ്ഥാനിലെ ഉതാലിൽ നിന്നും 65 കിലോമീറ്റർ കിഴക്ക്-തെക്കു ഭാഗത്തായി10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.  ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം ഫെബ്രുവരി 28 നും 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പാകിസ്ഥാനിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രകമ്പനം പാകിസ്ഥാൻ അധിനിവേശ കശ്മീരിലും അനുഭവപ്പെട്ടിരുന്നു.

Also Read: ഗണേശ കൃപയാൽ ഇവർക്ക് ലഭിക്കും നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

കഴിഞ്ഞയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2,700 കവിഞ്ഞു.  മാർച്ച് 28 നുണ്ടായ ഭൂചലനത്തിന്റെ ആഘാതം ബാങ്കോക്ക് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News