കാബൂൾ: അഫ്ഗാനിസ്ഥാനിലും ഭൂചലനം. ഇന്ന് പുലർച്ചെ 5:16നായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
Also Read: മ്യാൻമറിലെയും തായ്ലൻഡിലെയും ഭൂചലനത്തിൽ മരണം നൂറ് കടന്നതായി റിപ്പോർട്ടുകൾ
ഭൂചനം 180 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായിരിക്കുന്നത്. മ്യാൻമറിലെയും തായ്‌ലന്‍ഡിലെയും ഭൂകമ്പത്തിൻ്റെ ഞട്ടൽ മാറുന്നതിന് മുന്നെയാണ് അഫ്ഗാനിലും ആശങ്ക പടർത്തികൊണ്ട് ഭൂചലനം ഉണ്ടായിരിക്കുന്നത്.
റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാൻമറിൽ ഉണ്ടായത്. ഇതിൽ 144 പേര്‍ മരിച്ചതായിട്ടാണ് ഔദ്യോഗിക റിപ്പോർട്ട്. 732 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. പിന്നാലെയാണ് 4.2 തീവ്രതയോടെ അർധരാത്രിയിൽ അടുത്ത ഭൂചലനമുണ്ടായി.
Also Read: മാർച്ചിലെ അവസാന ശനി ഇവർക്ക് നൽകും രാജകീയ ജീവിതം
ഭൂകമ്പത്തില്‍ മ്യാന്‍മറില്‍ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീനിരുന്നു. മണ്ടാലെ നഗരത്തില്‍ ഒരു പള്ളി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









