)
വെനിസ്വേലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്നലെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. തലസ്ഥാനമായ കാരക്കാസിലും ഭൂകമ്പം ബാധിച്ചു. പ്രാദേശിക സമയം പുലർച്ചെ 6.21 ഓടെ ഉണ്ടായ ഭൂകമ്പം, പ്രദേശവാസികളിൽ ഭീതി പരത്തി.
EQ of M: 6.2, On: 25/09/2025 03:51:55 IST, Lat: 9.87 N, Long: 70.82 W, Depth: 10 Km, Location: Venezuela.
— National Center for Seismology (@NCS_Earthquake) September 24, 2025
For more information Download the BhooKamp App https://t.co/5gCOtjcVGs @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/W3ckLfLEYd
ALSO READ: റാഗസ ചുഴലിക്കാറ്റ്; തായ്വാനിൽ 12 മരണം, 124 പേരെ കാണ്മാനില്ല
വെനിസ്വേലയുടെ എണ്ണ പട്ടണം എന്നറിയപ്പെടുന്ന മെനെ ഗ്രാൻഡെയിൽ നിന്ന് ഏകദേശം 24 കീ മീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്. ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ഇതുവരെ റിപ്പോർട്ട് വന്നിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ നഗരമായ മരകൈബോയിലും ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടു. അയൽരാജ്യമായ കൊളംബിയ, കരീബിയനിലെ അരൂബ, കുറകാവോ, ബോണെയർ ദ്വീപുകൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെനിസ്വേലയുടെ ചരിത്രത്തിൽ ശക്തമായ ഭൂകമ്പങ്ങൾ അപൂർവമാണ്. ജനസംഖ്യയുടെ ഏകദേശം 80 ശതമാനവും ഭൂകമ്പ മേഖലകളിലാണ് താമസിക്കുന്നത്. 1997 ൽ കരിയാക്കോയിലുണ്ടായ ഭൂകമ്പത്തിൽ 73 പേർ കൊല്ലപ്പെട്ടതിനുശേഷം വെനിസ്വേലയിൽ ഭൂകമ്പത്തിൽ കാര്യമായ മരണങ്ങൾ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.