ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പുതിയ ഫ്രഞ്ച് പ്രസിഡന്റ്

മിതവാദിനേതാവായ  ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രഞ്ച്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മക്രോണ്‍ 65.42 ശതമാനം വോട്ടുകള്‍ നേടിയാണ്‌ മാക്രോണ്‍ വിജയം കൈപ്പിടിയിലാക്കിയത്‌. 

Last Updated : May 8, 2017, 03:49 PM IST
ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പുതിയ ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: മിതവാദിനേതാവായ  ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രഞ്ച്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മക്രോണ്‍ 65.42 ശതമാനം വോട്ടുകള്‍ നേടിയാണ്‌ മാക്രോണ്‍ വിജയം കൈപ്പിടിയിലാക്കിയത്‌. 

മരിന്‍ ലെ പെന്‍ 34.9 ശതമാനം വോട്ട് നേടി. 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അടുത്ത ഞായറാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 47.58 ദശലക്ഷം വോട്ടര്‍മാരില്‍ 65.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണിത്.

1958ൽ ​ഫ്ര​ഞ്ച്​ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തു​ മു​ത​ൽ സോ​ഷ്യ​ലി​സ്​​റ്റ്, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക​ളാ​ണ്​ മാ​റി​മാ​റി രാജ്യം ഭ​രി​ച്ചിരുന്നത്. എന്നാൽ, മക്രോണിന്‍റെ വിജയത്തോടെ ഈ കിഴ് വഴക്കത്തിനാണ് അന്ത്യം കുറിച്ചത്. പ്രാ​ദേ​ശി​ക സ​മ​യം എ​ട്ടു​ മ​ണി​ക്ക് ആരംഭിച്ച വോ​ട്ടെടു​പ്പിൽ 4.7 കോ​ടി പേ​ർ​ വോ​ട്ട് രേഖപ്പെടുത്തി.

ഫ്രാ​ൻ​സി​ന്‍റെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും ഭാ​വി നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഫ്ര​ഞ്ച് ജ​ന​വി​ധി​ക്ക് നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ഭീ​ക​രാ​ക്ര​മ​ണ​ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ര​ല​ക്ഷ​ത്തി​ലേ​റെ പോ​ലീ​സു​കാ​രും പ​തി​നാ​യി​ര​ത്തോ​ളം ഭീ​ക​ര​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും സൈ​നി​ക​രും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചു.

Trending News