എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു...

ഏതോപ്യയുടെ തലസ്ഥാനമായ ആഡിസ്അബാബയില്‍ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു പറക്കുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും 8 ജീവനക്കാരുമടക്കം ആകെ 157 പേരാണ് ഉണ്ടായിരുന്നത്.

Last Updated : Mar 10, 2019, 03:09 PM IST
എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു...

ആഡിസ്അബാബ: ഏതോപ്യയുടെ തലസ്ഥാനമായ ആഡിസ്അബാബയില്‍ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു പറക്കുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും 8 ജീവനക്കാരുമടക്കം ആകെ 157 പേരാണ് ഉണ്ടായിരുന്നത്.

എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നത്. ഞായറാഴ്ച രാവിലെ 8.44 നാണ്  അപകടം സംഭവിച്ചതെന്ന് എത്യോപ്യന്‍ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്ബനി വിശദമാക്കി.

 

 

Trending News