ബ്രസൽസ്: ഡ്രോൺ ആക്രമങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ കവചം തീർക്കുമെന്ന് നാറ്റോ ചീഫ് മാർക്ക് റുട്ടെ അറിയിച്ചു. യൂറോപ്യൻ യൂണിയനും, നാറ്റോയും ചേർന്നാണ് ഡ്രോൺ പ്രതിരോധ മതിൽ തീർക്കുക.
പദ്ധതിയിൽ ഇരുവരുടെയും പങ്ക് വിത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു. നാറ്റോ സൈനിക സഹായങ്ങളാണ് ഉറപ്പാക്കുക, യൂറോപ്യൻ യൂണിയൻ സാമ്പത്തിക സഹായം നൽകും.
കഴിഞ്ഞ മാസങ്ങളിലായ് യൂറോപ്യൻ രാജ്യങ്ങളിൽ റഷ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതായ് രാജ്യങ്ങൾ ആരോപിച്ചിരുന്നു.ഡെൻമാർക്കിലെ റഷ്യയുടെ ഡ്രോൺ അതിനിവേശത്തിന് മറുപടിയായി ബാൾട്ടിക് കടലിലെ സാന്നിധ്യം നാറ്റോ വർധിപ്പിച്ചിരുന്നു. പോളൻ്റിലും സമാനമായ് റഷ്യയുടെ ഡ്രോണുകൾ കടന്നുകയറ്റം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നാറ്റോ കിഴക്കൻ സെൻട്രി ദൗത്യം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









