തെഹ്റാൻ: ഇറാൻ ഇസ്ര സംഘർഷം ആറാം ദിനവും തുടരുകയാണ്. ഇതിനിടയിലാണ് അമേരിക്കയോട് ബങ്കർ ബസ്റ്റിങ് ബോംബുകൾ ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക ഈ ബോംബുകൾ നൽകിയിട്ടില്ല എന്നാണ് വിവരം.
Also Read: യുദ്ധം ആരംഭിക്കുന്നു; ട്രംപിന്റെ ആക്രമണ ഭീഷണികൾക്ക് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി
നിലവിൽ തെഹ്റാനിൽ തുടരെ സ്ഫോടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ടെൽ അവീവിൽ ഫത്താ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമിച്ചു എന്നുളള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഫത്ത മിസൈലുകൾ ഇറാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പർസോണിക് മിസൈലാണെന്നാണ് വിവരം ലഭിക്കുന്നത്. വ്യത്യസ്ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാൽ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാൻ കഴിയില്ലെന്നും ഐആർജിസി എയ്‌റോസ്‌പേസ് മേധാവി അമീർ അലി ഹാജിസാദെ പറയുന്നത്.
ഇറാന്റെ ആക്രമണം ചെറുത്ത് നിൽക്കാനുളള ശ്രമത്തിലാണ് ഇസ്രേയേൽ. പശ്ചിമേഷ്യയിലേക്ക് കുടുതൽ യുദ്ധവിമാനങ്ങൾ അയച്ചതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. ഇതിനിടയിൽ ഇസ്രയേല്‍ അമേരിക്കയോട് ആവശ്യപ്പെട്ട ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ക്ക് 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ലക്ഷ്യത്തിനുള്ളിൽ 200 അടി ആഴത്തിൽ തുളച്ചുകയറി പിന്നീട് പൊട്ടിത്തെറിക്കാൻ കഴിവുളള ബോംബുകളാണിത്.
Also Read: ധനശക്തി യോഗത്താൽ ഇവർക്കിനി വച്ചടി വച്ചടി കയറ്റം!
ഇറാന്‍റെ ആണവശേഷിയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ്. അത് തകർക്കുന്നതിനാണ് അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകൾ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സംഘർഷ മേഖലയിലേക്ക് അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകള്‍ സംഘർഷ മേഖലയിൽ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവ ഇസ്രായേൽ യുദ്ധ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകാനാണ് എന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.