)
വാഴ്സ: വ്യോമാഭ്യാസ പ്രകടനത്തിന് മുന്നോടിയായുള്ള പരിശീലന പറക്കിലിനിടെ പോളണ്ട് സൈന്യത്തിന്റെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തിൽ പൈലറ്റിന് ദാരുണാന്ത്യം. സംഭവം നടന്നത് വ്യാഴാഴ്ച സെന്‍ട്രല്‍ പോളണ്ടിലെ റാഡമിലാണ്.
ഈ ആഴ്ച അവസാനം നിശ്ചയിച്ചിരുന്ന ദ റാഡം എയര്‍ഷോയ്ക്ക് മുന്നോടിയായി നടന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം നടന്നതെന്ന് പോളിഷ് പ്രതിരോധമന്ത്രി വ്ലാഡിസ്ലോ കൊസിനിയാക് കാമിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പൈലറ്റിന്റെ മരണത്തിലും വ്യോമസേനയ്ക്കുണ്ടായ വലിയ നഷ്ടത്തിൽ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം വിട്ട വിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പൊസ്നാനിന് സമീപത്തെ 31-ാം ടാക്ടിക്കല്‍ വ്യോമതാവളത്തില്‍ നിന്നുള്ള യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിസരത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലഎന്നാണ് റിപ്പോർട്ട്. അപകട കാരണം ഇനിയും വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.