'ഷി ജിന്‍പി൦ഗ്' -വിവര്‍ത്തനം പച്ചത്തെറി; മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്‌!

ചൈനീസ് പ്രിസിഡന്‍റ് ഷി ജിന്‍പി൦ഗിന്‍റെ പേര് ബർമീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോള്‍ ലഭിച്ചത് പച്ചത്തെറി.  ഷി ജിന്‍പി൦ഗിന്‍റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയില്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിന്‍റെ വിവര്‍ത്തനത്തിലാണ് തെറി. 

Last Updated : Jan 21, 2020, 09:26 AM IST
  • ജിന്‍പി൦ഗിന്‍റെ പേരിന് പകരം 'Mr. Shithole' എന്നാണ് ഫേസ്ബുക്ക്‌ വിവര്‍ത്തനം ചെയ്തത്. ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം പുറത്തെത്തിയത്.
'ഷി ജിന്‍പി൦ഗ്' -വിവര്‍ത്തനം പച്ചത്തെറി; മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്‌!

റങ്കൂണ്‍ : ചൈനീസ് പ്രിസിഡന്‍റ് ഷി ജിന്‍പി൦ഗിന്‍റെ പേര് ബർമീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോള്‍ ലഭിച്ചത് പച്ചത്തെറി.  ഷി ജിന്‍പി൦ഗിന്‍റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയില്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിന്‍റെ വിവര്‍ത്തനത്തിലാണ് തെറി. 

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ശനിയാഴ്ച ഷി ജിന്‍പി൦ഗ് മ്യാൻമർ നേതാവ് ആംഗ് സാൻ സൂകിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. 

ജിന്‍പി൦ഗിന്‍റെ പേരിന് പകരം 'Mr. Shithole' എന്നാണ് ഫേസ്ബുക്ക്‌ വിവര്‍ത്തനം ചെയ്തത്. ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം പുറത്തെത്തിയത്. 

സംഭവത്തില്‍ സാങ്കേതിക പിഴവാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്‌ മാപ്പ് പറഞ്ഞു. ബര്‍മീസില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവര്‍ത്തനത്തില്‍ സംഭവിച്ച പഴവാണെന്നും അത് പരിഹരിച്ചെന്നും ഫെയ്‌സ്ബുക്ക് വക്താവ് ആന്‍റി സ്ടോണ്‍ അറിയിച്ചു. 

കൂടാതെ, ബർമീസ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന ഡാറ്റാബേസില്‍ ഷി ജിന്‍പി൦ഗിന്‍റെ പേരില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. മ്യാന്മാറിലെ മൂന്നില്‍ രണ്ട് ഭാഗ൦ ജനങ്ങളും സംസാരിക്കുന്ന ബര്‍മീസ് മ്യാന്മാറിന്‍റെ ഔദ്യോഗിക ഭാഷയാണ്.

 

Trending News