close

News WrapGet Handpicked Stories from our editors directly to your mailbox

ജീവിച്ചിരിക്കെ തന്നെ സംസ്കാര ചടങ്ങ്!!

സ്വന്തം ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്ന പതിവുകള്‍ ബ്രിട്ടനുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സജീവമാവുകയാണ്. 

Updated: Jul 16, 2019, 12:59 PM IST
 ജീവിച്ചിരിക്കെ തന്നെ സംസ്കാര ചടങ്ങ്!!

ജീവിച്ചിരിക്കെ തന്നെ മരണത്തെ കുറിച്ച് ചിന്തിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന് 2009 -ലെ ഒരു പഠനത്തില്‍ പറയുന്നുണ്ട്. 

ഒരാഴ്ചയിലെ എല്ലാ ദിവസവും അഞ്ച് മിനിറ്റ് മരണത്തെ കുറിച്ച് ചിന്തിക്കുന്നത് പൊസിറ്റീവായ മാറ്റങ്ങളുണ്ടാക്കുമെന്നും വിഷാദത്തെ ശമിപ്പിക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്.  

ഇതിന് പുതിയ ഭാവം നല്‍കുകയാണ് ജീവിച്ചിരിക്കെ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംസ്കാരം. കേള്‍ക്കുമ്പോള്‍ കൗതുകമെന്ന് തോന്നുമെങ്കിലും ഇതാണ് സത്യം. 

സ്വന്തം ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്ന പതിവുകള്‍ ബ്രിട്ടനുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സജീവമാവുകയാണ്. പ്രിയപ്പെട്ടവരുടെ സ്നേഹം കൂടുതല്‍ പ്രകടമായി അറിയാനാണ് ഇത്തരം വ്യാജ ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നത്. 

സൗത്ത് കൊറിയയിലും ജപ്പാനിലുമെല്ലാം നേരത്തെ തന്നെ ഇവ നടന്നുവരുന്നുണ്ട്. ഈ പുതിയ വ്യാജ ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ രീതികളിലുള്ള ശവസംസ്കാര ചടങ്ങുകള്‍ പലരും പരീക്ഷിക്കുന്നുണ്ട്. 

ഇതിന്‍റെ ഭാഗമായി ചില ഫ്യൂണറല്‍ പാര്‍ലറുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ശവപ്പെട്ടി  നല്‍കുന്നു.