)
വാഷിങ്ടൺ: യുഎസ് ഫെഡറൽ റിസർവ് ഇന്നലെ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം വെട്ടി കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് എന്നത് ശ്രദ്ധേയം.
ഇതോടെ ഹ്രസ്വകാല പലിശനിരക്ക് 4.3 ശതമാനത്തിൽനിന്ന് 4.1 ശതമാനമായിട്ടുണ്ട്. ഈ വർഷം രണ്ടുതവണ കൂടി നിരക്ക് കുറയ്ക്കുമെന്നും 2026-ൽ ഒരു തവണകൂടി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം കുടിയേറ്റം, നികുതി, മറ്റ് ട്രംപ് നയങ്ങൾ എന്നിവ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തുന്നതിനു വേണ്ടിയാണ് ഡിസംബർ മുതൽ ഫെഡ് റിസർവ് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നത്.
Also Read:
രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ഫെഡ് റിസർവ് ചെയർപേഴ്സൺ ജെറോം പവൽ അറിയിച്ചു. ഈ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ തീരുമാനം വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കും. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇങ്ങനൊരു തീരുമാനം എത്തുന്നത്. വരും ദിവസങ്ങളിൽ വിലക്കയറ്റം പിടിച്ച് നിർത്താൻ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.