ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം തകർന്നുവീണു. യുഎസ് എഫ്-15 ആണ് തകർന്നുവീണത്. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങി മൂന്നാം ദിവസത്തിലാണ് അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണിരിക്കുന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടത് തങ്ങളാണെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. എഫ്-15 വിമാനം തകർന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
പൈലറ്റ് രക്ഷപ്പെട്ടു
പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് വിവരം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായാണ് വിവരം.
A US warplane has crashed in Kuwait
The news has not been confirmed by the US military or the Kuwaiti military pic.twitter.com/WS4f1xrDzX
— Sputnik (@SputnikInt) March 2, 2026
കാരണം
വിമാനം തകരാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം നടത്തുകയാണെന്നാണ് വിവരം. സാങ്കേതിക തകരാർ, പ്രവർത്തനപരമായ വെല്ലുവിളികൾ, ആക്രമണം തുടങ്ങി വിവിധ വശങ്ങൾ സൈനിക ഉദ്യോഗസ്ഥർ പരിശോധിക്കും. മേഖലയിൽ സൈനിക നടപടികൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സംഭവം.
കുവൈത്ത് തന്നെ അബദ്ധത്തില്‍ വെടിവച്ച് വീഴ്ത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം വിമാനം തകര്‍ന്നത് സംബന്ധിച്ച് യുഎസ് സൈന്യം സ്ഥിരീകരണം നടത്തിയിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









