ഈ വർഷത്തെ ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 'ഏറ്റവും സന്തോഷമുള്ള' രാജ്യമായി വീണ്ടും ഫിൻലാൻഡ്. പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത് ഡെൻമാർക്കും ഐസ്ലാൻഡുമാണ്. നിരവധി അഫ്ഗാൻ സ്ത്രീകൾ തങ്ങളുടെ ജീവിതം കൂടുതൽ ദുഷ്‌കരമായിത്തീർന്നുവെന്ന് പറഞ്ഞതിനാൽ അഫ്ഗാനിസ്ഥാനാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഏറ്റവും താഴ്ന്ന സ്ഥാനത്ത് നിൽക്കുന്നത്.
ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025 ൽ 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118 -ാം സ്ഥാനത്താണ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്റർ, ഗാലപ്പ്, യുഎൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക്, ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് എന്നിവയുമായി സഹകരിച്ചാണ് 2025 ലെ ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2012-ലെ വേൾഡ് ഹാപ്പിനസ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴ്ന്ന റാങ്കിംഗ് 144 ആയിരുന്നു, അതേസമയം 2022-ൽ ഇന്ത്യയുടെ സ്‌കോർ 94-ൽ എത്തിയിരുന്നു. ഇന്ത്യയേക്കാൾ മെച്ചമാണ് ഇത്തവണ പാകിസ്താന്റെ സ്ഥാനം. 109 -ാം സ്ഥാനത്താണ് അവർ ഉള്ളത്.
സാമൂഹിക പിന്തുണ, പ്രതിശീർഷ ജിഡിപി, ആരോഗ്യം, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ദാനശീലം, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നീ 6 കാരണങ്ങൾ പരിഗണിച്ചു കൊണ്ടാണ് വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ആഗോളതലത്തിൽ സന്തോഷത്തിന്റെ റാങ്കിംഗ് സൃഷ്ടിക്കുന്നത്.
ഉയർന്ന ജനസംഖ്യ, സമൂഹ കേന്ദ്രീകൃത സംസ്‌കാരം, കൂട്ടുകുടുംബമായി താമസിക്കുന്ന രീതികൾ എന്നിവയുടെയും സാമൂഹിക പിന്തുണയുടെ കാര്യത്തിൽ ഇന്ത്യ ഉയർന്ന റാങ്കിലാണ്. എന്നാൽ, സ്വാതന്ത്ര്യ ഘടകത്തിൽ, ആളുകൾക്ക് അവരുടെ സമൂഹത്തിൽ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടോ എന്നും ലഭ്യമായ തിരഞ്ഞെടുപ്പുകൾ തൃപ്തികരമായ ജീവിതത്തിലേക്ക് നയിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്ന കാര്യത്തിൽ, രാജ്യം ഏറ്റവും താഴ്ന്ന സ്‌കോർ നേടി.
അതേസമയം ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക 133-ാം സ്ഥാനത്തും, ബംഗ്ലാദേശ് 134-ാം സ്ഥാനത്തും, നേപ്പാൾ 92-ാം സ്ഥാനത്തും, ചൈന 68-ാം സ്ഥാനത്തുമാണുളളത്. ആദ്യ 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ ആധിപത്യം സ്ഥാപിച്ചപ്പോൾ കോസ്റ്റാറിക്കയും മെക്‌സിക്കോയും ആദ്യമായി ആദ്യ പത്തിൽ പ്രവേശിച്ചു.
വർദ്ധിച്ചുവരുന്ന അസന്തുഷ്ടിയും ഏകാന്തതയും കാരണം അമേരിക്ക 24-ാം സ്ഥാനത്തേക്ക് താഴ്ന്നു. 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്‌കോറായ 23-ാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്. ലോകമെമ്പാടുമുള്ള വോട്ടെടുപ്പുകളെ അടിസ്ഥാനമാക്കി 2024-ൽ രാജ്യങ്ങളിലെ 'സന്തോഷ' ഘടകം പരിശോധിക്കുന്ന ഈ വർഷത്തെ ലക്കത്തിൽ, 'കരുതലും പങ്കിടലും' ആളുകളുടെ സംതൃപ്തിയുടെയും നിലവാരത്തിൽ ചെലുത്തുന്ന സ്വാധീനത്തിലാണ് റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









