ബംഗ്ലാദേശ്: ധാക്കയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ വൻ തീപിടുത്തം. പ്രദേശമാകെ പുക മൂടിയതോടെ വിമാന സർവീസിങ്ങ് നിർത്തിവെച്ചു. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്ത മുണ്ടായതിനെ തുടർന്ന് 36 അഗ്നിശമന യൂണിറ്റുകളാണ് പ്രദേശത്ത് എത്തിചേർന്നത്. കാർഗോ സോണിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ അഗ്നിശമന സേനാംഗങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു.
VIDEO | Dhaka, Bangladesh: A fire broke out at a section of the Cargo Village of Hazrat Shahjalal International Airport this afternoon. More details awaited.#Dhaka #AirportFire #HazratShahjalal
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/flGkHso2xq
— Press Trust of India (@PTI_News) October 18, 2025
ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിവിധ വിമാനക്കമ്പനികളുടെ ഒമ്പത് വിമാനങ്ങളെങ്കിലും തെക്കുകിഴക്കൻ ചാറ്റോഗ്രാമിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വടക്കുകിഴക്കൻ സിൽഹെറ്റിലെ ഒസ്മാനി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടു. അവയിൽ എട്ട് എണ്ണം ചാറ്റോഗ്രാമിലും ഒന്ന് സിൽഹെറ്റിലുമാണ് ഇറങ്ങിയത്. കരസേന, വ്യോമസേന, നാവികസേന, ബോർഡർ ഗാർഡ് ബംഗ്ലാദേശ് എന്നിവയിലെ ഉദ്യോഗസ്ഥർ അഗ്നിശമന, രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









