)
റിയോ ഡി ജനീറോ: ബ്രസീലിലെ കാലാവസ്ഥാ ഉച്ചകോടി വേദിയിലെ തീ നിയന്ത്രണ വിധേയമായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലാണ് കഴിഞ്ഞ ദിവസം വൻ തീപിടിത്തമുണ്ടായത്. ബ്രസീലിലെ ബെലെമിൽ നടക്കുന്ന ഉച്ചകോടി പവലിയന് സമീപം തീപിടിക്കുകയായിരുന്നു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് 13 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഉച്ചകോടി പ്രതിനിധികളെ സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപടർന്നതിനെ തുടർന്ന് ഉച്ചകോടിയിലെ ചർച്ച തടസപ്പെടുകയും ചെയ്തു. എല്ലാവരും സുരക്ഷിതരാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പങ്കെടുത്ത ഉച്ചകോടിയുടെ വേദിയിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.