മന്ത്രിക്ക് പ്രസവിക്കണം, കാറില്‍ സ്ഥലമില്ലെങ്കില്‍ പിന്നെന്ത് ചെയ്യാന്‍?

പ്രസവം അടുത്താല്‍ ശരീരം അധികം ഇളക്കരുതെന്നാണ് പൊതുവെ പറയാറുള്ളത്. കന്നി പ്രസവം കൂടി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. 

Last Updated : Aug 21, 2018, 06:48 PM IST
മന്ത്രിക്ക് പ്രസവിക്കണം, കാറില്‍ സ്ഥലമില്ലെങ്കില്‍ പിന്നെന്ത് ചെയ്യാന്‍?

വെല്ലിംഗ്ടണ്‍: പ്രസവം അടുത്താല്‍ ശരീരം അധികം ഇളക്കരുതെന്നാണ് പൊതുവെ പറയാറുള്ളത്. കന്നി പ്രസവം കൂടി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. 

എന്നാല്‍, ന്യുസിലാന്‍ഡില്‍ പൂര്‍ണഗര്‍ഭിണിയായ വനിതാ മന്ത്രി പ്രസവ ശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് ശാരീരിക അധ്വാനം ഏറെ ആവശ്യമുള്ള സൈക്കിള്‍ ചവിട്ടിയാണ്.

ന്യൂസിലാന്‍ഡിലെ വനിതാക്ഷേമ മന്ത്രിയും ഗതാഗത വകുപ്പ് സഹമന്ത്രിയുമായ ജൂലി ആന്‍ ജെന്‍ററാണ് വീട്ടില്‍ നിന്നും ഓക്ലാന്‍ഡ്‌ സിറ്റി ആശുപത്രി വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം നിറ വയറുമായി സൈക്കിള്‍ ചവിട്ടിയെത്തിയത്. 

 

Beautiful Sunday morning for a bike ride, to the hospital, for an induction to finally have this baby. This is it, wish us luck! (My partner and I cycled because there wasn’t enough room in the car for the support crew... but it also put me in the best possible mood!) #42weekspregnant #cycling #bicyclesarethebest

A post shared by Julie Anne Genter (@julieannegenter) on

ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷ വാര്‍ത്തയും മന്ത്രി പങ്കുവെച്ചു. പങ്കാളിക്കൊപ്പമുള്ള സൈക്കിള്‍ യാത്രയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കാറില്‍ മതിയായ സ്ഥലമില്ലാതെ വന്നതോടെയാണ് സൈക്കിള്‍ യാത്രയ്ക്ക് തീരുമാനിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. കുന്നുകളും ഇറക്കങ്ങളും ഉള്ള വഴിയിലൂടെയായിരുന്നു 42 ആഴ്ച ഗര്‍ഭിണിയായ മന്ത്രിയും പങ്കാളിയും യാത്ര ചെയ്തത്. പരിസര മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നയാളാണ് 38കാരിയായ ജൂലി ആന്‍ ജെന്‍റര്‍.

Trending News