ഇറാഖില്‍ വീണ്ടും ആക്രമണം

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റാക്രമണം.അഞ്ച് റോക്കറ്റുകള്‍ ഗ്രീന്‍ സോണിന് സമീപം പതിച്ചെന്നാണ് വിവരം.എംബസിക്ക് സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി എഎഫ്പി യാണ് റിപ്പോര്‍ട്ട് ചെയ്തത്.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല .

Updated: Jan 27, 2020, 12:48 AM IST
ഇറാഖില്‍ വീണ്ടും ആക്രമണം

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റാക്രമണം.അഞ്ച് റോക്കറ്റുകള്‍ ഗ്രീന്‍ സോണിന് സമീപം പതിച്ചെന്നാണ് വിവരം.എംബസിക്ക് സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി എഎഫ്പി യാണ് റിപ്പോര്‍ട്ട് ചെയ്തത്.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല .

കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്ക് സമീപം ഉണ്ടായിരുന്നു.അന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചത്.ഇത്തവണ എംബസിക്ക് തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ടൈഗ്രിസ്‌ നദിയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് മിക്ക വിദേശ രാഷ്ട്രങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്നത്.

ഇറാന്‍റെ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖില്‍ യുഎസ്സ് വ്യോമാക്രമണത്തില്‍ വധിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.എട്ടിന് ഇറാഖിലെ യുഎസ്സിന്‍റെ സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം അമേരിക്കന്‍ എംബസിക്ക് സമീപം നടക്കുന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Tags: