ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കോറോണ വൈറസ് പടരാൻ സാധ്യത...!!

റിപ്പോർട്ട് അനുസരിച്ച്  കോറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് സാന്നിധ്യം ഉണ്ടെന്നും അവർ ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കോറോണ വൈറസ് പടരാൻ സാധ്യത ഉണ്ടെന്നുമാണ്.   

Last Updated : Jun 18, 2020, 03:00 PM IST
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കോറോണ വൈറസ് പടരാൻ സാധ്യത...!!

ബെയ്ജിങ്:  ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കോറോണ വൈറസ് പടരാൻ സാധ്യതയെന്ന് റിപ്പോർട്ട്.  ചൈനയിലെ യാങ്സോഹു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നുമാണ് ഇത്തരം ഒരു റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.  

Also read: കേരളത്തിൽ വീണ്ടും കോറോണ മരണം; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥൻ..! 

റിപ്പോർട്ട് അനുസരിച്ച്  കോറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് സാന്നിധ്യം ഉണ്ടെന്നും അവർ ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കോറോണ വൈറസ് പടരാൻ സാധ്യത ഉണ്ടെന്നുമാണ്.  വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഈ പഠന റിപ്പോർട്ട് ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഉള്ളത്.

Also read: മണിപ്പൂരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു 

കോറോണ രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ  വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും പുറത്തേക്ക് തെറിക്കുന്നതെന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നും മറ്റൊരാൾ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ  വൈറസ് കണങ്ങൾ അയാളുടെ ശരീരത്തിൽ പ്രവേശിക്കാനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.    അതുകൊണ്ട് ഗവേഷകരുടെ നിർദ്ദേശം എന്തെന്നാൽ ടോയ്‌ലറ്റ് അടച്ചതിന് ശേഷം മാത്രം ഫ്ളഷ് അടിക്കണം എന്നാണ്.  

Trending News